ട്രംപ് വീണ്ടും; ഇത്തവണ നിയന്ത്രണം തൊഴില്‍ വിസയില്‍
വാഷിങ്ടണ്‍: അഭയാര്‍ഥികളെ വിലക്കിയ നടപടിയില്‍ പ്രതിഷേധം അടങ്ങും മുമ്പ് തൊഴില്‍വിസയില്‍ നിയന്ത്രണവുമായി അമേരിക്കന്‍ പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. എച്ച്1ബി, എല്‍1 വിസാ നിയന്ത്രണ ഉത്തരവില്‍ ട്രംപ് ഒപ്പു വെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കും ഐ.ടി ജീവനക്കാര്‍ക്കും കനത്ത ഭീഷണി ഉയര്‍ത്തുന്നതാണ് പുതിയ നീക്കം.
ട്രംപ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റ പരിഷ്‌കാരങ്ങളുടെ ഭാഗമാണ് എച്ച്1ബി അടക്കമുള്ള വിസാ നിയന്ത്രണങ്ങളെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ പ്രതികരിച്ചു. വിദേശീയരെ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിസാ ചട്ടങ്ങളില്‍ പുനപരിശോധന ആവശ്യമാണെന്നും അതാണ് ഉത്തരവിലൂടെ കാണാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എച്ച്1ബി, എല്‍1 വിസ ഉപയോഗിച്ച് അമേരിക്കയില്‍ ജോലി ചെയ്യുന്നതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഐ.ടി മേഖലയിലുള്ളവരാണ്. ഇതുമായി ബന്ധപ്പെട്ട് അമേരിക്ക കടുത്ത നിലപാട് എടുക്കുന്നതോടെ അത് ഇന്ത്യന്‍ ഐ.ടി മേഖലയേയും സാമ്പത്തിക വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും. ഇന്ത്യന്‍ ഐ.ടി കംപനികളായ ടി.സി.എസ്, വിപ്രൊ, ഇന്‍ഫോസിസ് തുടങ്ങിയവ വ്യാപകമായി എച്ച്1 ബി വിസ ഉപയോഗിക്കുന്നുണ്ട്. ഇതു കൂടാതെ മൈക്രോ സോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ വമ്പന്‍ കംമ്പനികളും എച്ച്1 ബി വിസ ഉപയോഗിച്ച് തെഴിലാളികളെ നിയമിക്കാറുണ്ട്. 2014ല്‍ 86 ശതമാനം എച്ച് 1ബി വിസ അനുവദിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു.
എച്ച്1ബി വിസയുള്ളവരുടെ ഭാര്യമാരുടെ വര്‍ക്ക് പെര്‍മ്മിറ്റുകളേയും പുതിയ ഉത്തരവ് ബാധിക്കുമെന്നാണ് സൂചന. 2015ല്‍ ഒബാമ ഭരണകൂടമാണ് എച്ച്1ബി വിസയുള്ളവരുടെ ഭാര്യമാരെ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിച്ച് കൊണ്ട് ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."