മുസ്ലിം പള്ളിയില്‍ വെടിവെപ്പ്: ഫ്രഞ്ച് വംശജനായ കനേഡിയന്‍ വിദ്യാര്‍ഥി പിടിയില്‍
ക്യൂബെക് സിറ്റി: കാനഡയിലെ ക്യൂബക് സിറ്റിയില്‍ മുസ്ലിം പള്ളിയില്‍ വെടിവെപ്പ് നടത്തി ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫ്രഞ്ച് വംശജനായ കനേഡിയന്‍ വിദ്യാര്‍ഥി അറസ്റ്റില്‍. അലക്സാന്ദ്രെ ബിസോനെത്തെയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൊറോക്കന്‍ വംശജനായ മുഹമ്മദ് ഖാദിര്‍ സംഭവത്തിന് സാക്ഷിയാണെന്നും പൊലീസ് അറിയിച്ചു.
വെടിവെപ്പ് നടന്ന മുസ്ലിം പള്ളിക്ക് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ലാവല്‍ സര്‍വകാലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അലക്സാന്ദ്രെയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവലതുപക്ഷ നിലപാടുകാരനാണ് ഇദ്ദേഹമെന്നും സാമൂഹിക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഞായാറാഴ്ച സായാഹ്ന പ്രാര്‍ഥനക്ക് പള്ളിയില്‍ 50 ഓളം പേര് ഒത്തുകൂടിയ സമയത്താണ് വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ട ആറു പേരുടെ വിവരങ്ങള്‍ ക്യൂബക് പ്രവിശ്യാ പൊലീസ് പുറത്തുവിട്ടു. പരിക്കേറ്റ 19 പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."