ഊര്‍ജ സംരക്ഷണത്തിനു പുതുവഴി തുറന്ന് പരിയാപുരം സ്കൂളിലെ കുട്ടികള്‍
മങ്കട: ഊര്‍ജ സംരക്ഷണത്തിനു പുതുവഴികള്‍ തുറന്ന് പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. എല്‍.ഇ.ഡി ബള്‍ബുകള്‍ സ്വന്തം വീടുകളില്‍ നിര്‍മിക്കാന്‍ നൂറോളം പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്. ഏറെ ആവേശത്തോടെ രക്ഷിതാക്കളും നാട്ടുകാരും ഊര്‍ജ കിരണം പദ്ധതിയില്‍ കുട്ടികളോടൊപ്പം പങ്കുചേര്‍ന്നു.
പരിശീലനം നേടിയവര്‍ക്കെല്ലാം സൗജന്യമായി എല്‍.ഇ.ഡി ബള്‍ബും നല്കി. ഊര്‍ജ സംരക്ഷണത്തിലൂടെ വൈദ്യുതിച്ചെലവു കുറച്ചു കൊണ്ടു വരുന്നതിനെക്കുറിച്ച് റിട്ട. കെ.എസ്.ഇ.ബി എന്‍ജിനീയര്‍ എ ആനന്ദമൂര്‍ത്തി ക്ലാസെടുത്തു. നമുക്കും വരും തലമുറക്കും ഭൂമിയുടെ നില നില്പിനും വേണ്ടി ഊര്‍ജ സംരക്ഷണം ഉറപ്പാക്കുമെന്ന പ്രതിജ്ഞയുമായാണ് പരിശീലനം സമാപിച്ചത്. പെരിന്തല്‍മണ്ണ പി.ടി.എ ഗവ. കോളജിലെ ഊര്‍ജ്ജ തന്ത്ര വിഭാഗം, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡവലപ്മെന്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടിയൊരുക്കിയത്. അങ്ങാടിപ്പുറം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഏലിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എം കോളജ് വൈസ് പ്രസിഡന്റ് പി അബൂബക്കര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."