ഫൈസല്‍ വധം: എസ്.കെ.എസ്.എസ്.എഫ് സമരപ്രഖ്യാപനം ഇന്ന്
തിരൂര്‍: ഫൈസല്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടും കേസിലെ നീതി നിഷേധത്തിനെതിരേയും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഇന്നു സമരപ്രഖ്യാപനം നടത്തും.
വൈകിട്ട് മൂന്നിനു തിരൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തു ശഹീദ് യാസര്‍ നഗരിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനാകും.
അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത മുശാവറ അംഗം എ. മരക്കാര്‍ ഫൈസി, പി.എം റഫീഖ് അഹമ്മദ്, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി. ഇഫ്ത്തിഖാറുദ്ദീന്, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. സൈഫുദ്ദീന്, ശഹീര്‍ അന്‍വരി പുറങ്ങ് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."