തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് ബ്ലേഡ് മാഫിയാ സംഘങ്ങള്‍ സജീവം
തിരൂര്‍: ചെക്ക് അടക്കമുള്ള രേഖകള്‍ ബ്ലാങ്കായി ഒപ്പിട്ട് വാങ്ങി അമിത പലിശയ്ക്ക് പണം കൊടുത്ത് ജനങ്ങളെ പീഡിപ്പിക്കുന്ന സംഘങ്ങള്‍ വീണ്ടും സജീവം.
തിരൂര്‍, പൊന്നാനി, ചാവക്കാട് മേഖലകളില്‍ കഴുത്തറപ്പന്‍ പലിശയ്ക്ക് പണം കടം കൊടുത്ത് ജനങ്ങളെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്യുന്ന സംഘങ്ങളാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായിരിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചും സ്ത്രീകളാല്‍ സ്വാധീനിച്ചും ബ്ലേഡ് മാഫിയാ സംഘങ്ങള്‍ വീടുകള്‍ കയറിയിറങ്ങുമന്ന് സാധാരണക്കാരായ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് ആന്റി ബ്ലേഡ് ആക്ഷന്‍ ഫോറം പ്രവര്‍ത്തകര്‍ പറഞ്ഞു.
പൊലിസ് നടപടിയ്ക്ക് വിധേയമാക്കുമെന്നും പലര്‍ക്കും ഭീഷണിയുള്ളതായി ഇവര്‍ പറയുന്നു. കടക്കെണിയില്‍ കുടുങ്ങിയവരില്‍ നിന്ന് സംഘടനയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചതായി ഭാരവാഹികള്‍ വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളില്‍ പൊലിസിന് നല്‍കിയ ഇത്തരം പരാതികളില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ കേസുകള്‍ ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനാണ് സംഘടനാ തീരുമാനമെന്ന് ആക്ഷന്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."