HOME
DETAILS
MAL
തൃക്കലങ്ങോട് ഭരണസമിതി യോഗത്തില്‍ കൈയാങ്കളി
backup
January 31 2017 | 07:01 AM
മഞ്ചേരി: തൃക്കലങ്ങോട് ഭരണസമിതി യോഗത്തില്‍ കയ്യാങ്കളി. പഞ്ചായത്തിനു ധനകാര്യകമ്മിഷന് അധിക തുകയായി നല്കിയ 40ലക്ഷംരൂപ കുടിവെള്ള പദ്ധതിക്കായി ഉപയോഗിക്കണമെന്ന പ്രതിപക്ഷ ആവശ്യം ഭരണസമിതി തള്ളിയതാണ് വാക്കേറ്റത്തിലും തുടര്‍ന്ന് കൈയാങ്കളിയിലും കലാശിച്ചത്.
പദ്ധതി നടത്തിപ്പിലെ മെല്ലെപോക്ക് അവസാനിപ്പിക്കുക, ഫണ്ട് പൂര്‍ണമായും കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ വേണ്ടി നീക്കിവെക്കുക, വികസനകാര്യങ്ങളില്‍ പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളെ അവഗണിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷമുന്നയിച്ചു.
വരും ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ സമര പരിപാടികള്‍ ശക്തമാക്കുമെന്നും പ്രതിപക്ഷ അംഗങ്ങളായ എന്‍.പി മുഹമ്മദ്, വിജീഷ് എളങ്കൂര്‍, യൂസുഫ് മേച്ചീരി, ഇ.എ സലാം, മജീദ് പാലക്കല്‍ തുടങ്ങിയവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."