HOME
DETAILS
MAL
ഗെയ്ലിന്റെ തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞു
backup
January 31 2017 | 07:01 AM
കൂറ്റനാട്: കരിമ്പ പാലക്കല്‍ പീടികയില്‍ ജീവന് ഭീഷണിയുയര്‍ത്തി ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ഗെയ്ല് വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. കനത്ത പൊലിസ് സംരക്ഷണത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സമരക്കാര്‍ വിരട്ടിയോടിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് പിന്തുണയുമായെത്തി. സമരസമിതി പ്രവര്‍ത്തകരും നാട്ടിലെ ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളുംപ്രതിഷേധ പ്രകടനം നടത്തി. ഗെയിലിനെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വി.ടി. ബല്‍റാം എം.എല്‍.എയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."