കമ്മ്യൂണിസത്തെ തൂത്തെറിഞ്ഞാലെ കേരളം രക്ഷപ്പെടൂവെന്ന്
തൃശൂര്‍: കമ്മ്യൂണിസത്തെ വേരോടെ തൂത്തെറിഞ്ഞാല്‍ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂവെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച് രാജ. ഗാന്ധി രക്തസാക്ഷിദിനത്തോടനുബന്ധിച്ച് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച കൂട്ട സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ. കൊലക്കേസുകളിലടക്കം പ്രതികളായ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.എം നേതാവ് പി ജയരാജനും ജയിലിലടയ്ക്കപ്പെട്ടാല്‍ കേരളത്തിലെ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാതാകും. മറ്റു നേതാക്കളെ വെറുക്കുന്ന കമ്മ്യൂണിസ്റ്റുകളാണ് കേരളത്തെ കുരുതിക്കളമാക്കുന്നത്. നക്സലുകളും മാവോയിസ്റ്റുകളും കമ്മ്യൂനിസത്തിന്റെ പരിച്ഛേദം തന്നെയാണ്. കമ്മ്യൂണിസത്തേയും സി.പി.എം അക്രമങ്ങളെയും ചെറുത്തു തോല്പിക്കാന് ജനകീയ കൂട്ടായ്മകള്‍ ഉണ്ടാക്കാന്‍ ബി.ജെ.പി. ശ്രമിക്കുമെന്നും രാജ പറഞ്ഞു. തെക്കേ ഗോപുരനടയില്‍ നടന്ന സത്യഗ്രഹ സമ്മേളനത്തില്‍ ആര്.എസ്.എസ്. തൃശൂര്‍ വിഭാഗ സംഘചാലക് കെ പത്മനാഭന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."