ആവശ്യമുള്ളവര്‍ക്ക് സേവനം നല്കാന് ഭരണകൂടത്തിന് സാധിക്കുന്നില്ല: സാറാ ജോസഫ്
വെള്ളാങ്ങല്ലൂര്‍: സേവനം ആവശ്യമായി വരുന്ന ഒരു സമൂഹം ഇവിടെ നിലനില്ക്കുന്നു എന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു. കടലായി കാരുമാത്രയില്‍ പെണ്‍കുട്ടികളുടെ കൂട്ടായ്മയായ 'മിത്ര' യുടെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സേവനം ആവശ്യമുള്ളവര്‍ക്ക് അതു നല്കാന് ഭരണകൂടങ്ങള്‍ക്ക് സാധിക്കുന്നില്ല. പുറന്തള്ളപ്പെട്ടവരുടെ സമൂഹത്തിലേക്ക് സ്നേഹമുള്ള മനസ്സുകള്‍ സേവനവുമായി ചെല്ലണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മിത്രയുടെ പ്രസിഡന്റ് ഇര്‍ഫാന ഇസ്മായില്‍ അധ്യക്ഷയായി. ശ്രീജിത്ത് പേരാമ്പ്ര, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സി.ബി ഷക്കീല എന്നിവര്‍ മുഖ്യാതിഥികളായി. ശില്ല ഷാജി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സച്ചിന് രവി, സാബു കണ്ടത്തില്‍, ദിവ്യ വിശ്വംഭരന്, ഷെഫീര്‍ കാരുമാത്ര, കെ.ഉണ്ണികൃഷന്, റിയാസ് വെളുത്തേരി , ശ്രുതി വത്സന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."