ഇന്റേണല്‍ അസസ്മെന്റ് സംവിധാനം പുനഃപരിശോധിക്കണം: മന്ത്രി സുനില്‍കുമാര്‍
തൃപ്രയാര്‍: കേരളത്തിലെ കോളേജുകളില്‍ നടത്തുന്ന ഇന്റേണല്‍ അസസ്മെന്റ് സംവിധാനം പുനപരിശോധിക്കണമെന്ന് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ സമാപനം തൃപ്രയാറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോളജുകളില്‍ നിരവധി വിദ്യാര്‍ഥികള്‍ ഇതുമൂലം പീഡിപ്പിക്കപ്പെടുന്നതിനാല്‍ ഈ സംവിധാനം പുനപരിശോധിക്കപ്പെടെണ്ടതാണ്.
തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ന്യായമായ സമരത്തിന് മുമ്പില്‍ മാനേജ്മെന്റ് മുട്ടു മടക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. സി.എന്‍ ജയദേവന് എം.പി, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് വി.വിനില്‍, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ്, രാഗേഷ് കണിയാംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റായി സുബിന് നാസറിനെയും സെക്രട്ടറിയായി ബി.ജി വിഷ്ണുവിനെയും സമ്മേളനം തിരഞ്ഞെടുത്തു. ചിന്നു ചന്ദ്രനാണ് വൈസ് പ്രസിഡന്റ് എന്‍.കെ സനല്‍കുമാര്‍, വിഷ്ണു ശങ്കര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."