സാക്ഷരതാ തുല്യത പഠിതാക്കള്‍ ഇനി സൈക്കിള്‍ സാക്ഷരതയിലേക്കും: പരിശീലനം ആരംഭിച്ചു
വടക്കാഞ്ചേരി: സാക്ഷരതാ തുല്യത പഠിതാക്കള്‍ സൈക്കിള്‍ പരിശീലനത്തിലും സമ്പൂര്‍ണ്ണ സാക്ഷരത നേടാന്‍ തയ്യാറെടുക്കുന്നു. വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി, പത്താം തരം തുല്യത പഠിതാക്കളാണ് പഠനത്തോടൊപ്പം സൈക്കിള്‍ സാക്ഷരതയും കൈവരിക്കുന്നത്. എല്ലാ രംഗത്തും പഠിതാക്കളെ മികവിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് നോഡല്‍ പ്രേരക് ടി.എല്‍ സജിത അറിയിച്ചു.
സൈക്കിള്‍ ചവിട്ട് അറിയുന്ന മറ്റ് പഠിതാക്കളാണ് അറിയാത്തവരെ അഭ്യസിപ്പിക്കുന്നത്. പ്ലസ് വണ്‍, പ്ലസ് ടു, പത്താംതരം ക്ലാസുകളില്‍ ആകെയുള്ളത് 175 പഠിതാക്കളാണ്. ഇതില്‍ 50 ഓളം പേര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്. പഴയ കാല ജീവിത ശൈലിയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് വ്യായാമവും, പരിശീലനവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമം. സൈക്കിള്‍ സവാരി പരിശീലനം വിജയകരമാ യി പൂര്‍ത്തിയാക്കിയ വര്‍ക്ക് ഇരുചക്ര വാഹനങ്ങളിലും പരിശീലനം നല്‍കുന്നതിനും പദ്ധതിയുണ്ട്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍, നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.ജി ജോണ്‍ അധ്യക്ഷനായി. ടി.എല്‍ സജിത, മുന്‍ പഞ്ചായത്ത് മെമ്പര്‍ അംബികാ ചന്ദ്രന്‍, ലോറന്‍സ്, സ്മിത എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."