ഗാന്ധിയുടെ അഹിംസാവിപ്ലവ പ്രചാരണവുമായി കേശവന്‍ നാടുചുറ്റുന്നു
പാലക്കാട്: മഹാത്മജിയുടെ സര്‍വോദയം എന്ന സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രസക്തിയെ കുറിച്ച് ബോധവല്‍ക്കരണവുമായി 66 വയസിലും കൊല്ലങ്കോട് പയ്യലൂര്‍ സ്വദേശി ജി. കേശവന്‍ നാട് ചുറ്റുകയാണ്. ഗാന്ധിജിയെ കൊണ്ട് നടന്ന കോണ്‍ഗ്രസുകാരും ചര്‍ക്കയില്‍ ഗാന്ധിജിയുടെ ചിത്രം മാറ്റി സ്വന്തം ഫോട്ടോ വച്ച് പ്രചാരണം നടത്തുന്നവരും ഗാന്ധിജിയെ അപമാനിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ അക്ഷര ജ്ഞാനത്തെയും, അഹിംസയെയും ആയുധമാക്കി നീതിന്യായ വ്യവസ്ഥയിലൂടെ ഇന്ത്യയെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രമാക്കി മാറ്റണമെന്ന ആശയമാണ് സര്‍വോദയ പ്രവര്‍ത്തകനായ കേശവന്‍ പ്രചരിപ്പിക്കുന്നത്. തന്റെ ബൈക്കില്‍ ധര്‍മചക്രം ആലേഖനം ചെയ്ത വെള്ള കൊടിയും, ലഘുലേഖകളുമായാണ് സഞ്ചാരം.
സ്വാമി വിവേകാനന്ദന്റെ ആശയങ്ങളില്‍ ഉള്‍ക്കൊണ്ട് ജീവിച്ചു വന്ന താന്‍ 2001 മുതലാണ് ഗാന്ധിയെ അറിയാന്‍ തുടങ്ങിയത്. അന്ന് മുതലാണ് ഗാന്ധിയെ ജനങ്ങള്‍ക്കിടയിലെത്തിക്കാന്‍ പ്രചാരണം തുടങ്ങിയത് മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രനാണ് ഗാന്ധിയെ അറിയാനുള്ള പുസ്തകങ്ങള്‍ നല്‍കിയത്. ഗാന്ധിയുടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ഇനിയും ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രചാരണം കിട്ടിയിട്ടില്ല.
പശുവിനെ വളര്‍ത്തി ഉപജീവനം നടത്തുന്ന കേശവന്‍ അതില്‍നിന്നും കിട്ടുന്ന വരുമാനത്തിലൊരംശം ഗാന്ധി പ്രചാരണത്തിനായി ചിലവിടുകയാണ്. ഭാര്യ അമ്മിണിയും, മകന്‍ വിഷ്ണുദാസും തന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതായും കേശവന്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."