ട്രംപിന്റെ നടപടി സ്വാഗതാര്‍ഹം; ഇന്ത്യയിലും കുടിയേറ്റ നിയന്ത്രണം വേണമെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്
ബുലന്ദേശ്വര്‍: അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെ വാഴ്ത്തി ബിജെപി എംപി യോഗി ആദിത്യനാഥ്. അമേരിക്കയില്‍ നടപ്പാക്കിയതിന് സമാനമായി ഇന്ത്യയിലും കുടിയേറ്റ നിയന്ത്രണം നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രവാദി പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇതുപോലെ കടുത്ത തീരുമാനങ്ങള്‍ എടുക്കണം. ഉത്തര്‍പ്രദേശിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആദിത്യനാഥിന്റെ പ്രസ്താവന.
പടിഞ്ഞാറന്‍ യുപിയിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ നിന്നും ഹിന്ദുക്കള്‍ കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. ഇതാണ് സ്ഥിതിയെങ്കില്‍ മേഖല മറ്റൊരു കശ്മിര് ആകും. 1990കളില്‍ കശ്മീരില്‍ സംഭവിച്ചതെന്തോ, അതാണ് യുപിയില്‍ നടക്കാന്‍ പോകുന്നത്. പ്രത്യേകിച്ച് മുസാഫര്‍നഗര്‍, ഭാഗ്പത്, മീററ്റ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍.
കശ്മീരില്‍ സംഭവിച്ചത് യുപിയില്‍ ആവര്‍ത്തിക്കാന്‍ ബിജെപി അനുവദിക്കില്ല. കശ്മീര്‍ താഴ്വരെ നമുക്ക് നഷ്ടമായി. പക്ഷെ യുപിയെ രണ്ടാം കശ്മിര് ആക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."