HOME
DETAILS
MAL
തിരുവനന്തപുരം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍
backup
January 31 2017 | 11:01 AM
തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരവുമായി ബന്ധപ്പെട്ട് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലിസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. ഇന്ന് ഉച്ചയോടെ ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ടു ആറു വരെയാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രവര്‍ത്തകര്‍ റോഡുപരോധിച്ചത്. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാത്തതിനെത്തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."