HOME
DETAILS
MAL
ബജാജ് പള്‍സര്‍ എന്‍.എസ് 200 പുറത്തറങ്ങി
backup
January 31 2017 | 12:01 PM
യുവാക്കളുടെ ഹരമായ ബജാജ് പള്‍സറിന്റെ ഏറ്റവും പുതിയ മോഡലായ എന്‍.എസ് 200 ഇന്ത്യയില്‍ പുറത്തിറങ്ങി. 96,453 രൂപയാണ് ഡല്‍ഹി ഷോറൂം വില. 2017ല്‍ ബജാജ് പുറത്തിറക്കുന്ന ആദ്യത്തെ ബൈക്കാണിത്. നിരവധി പുതിയ പ്രത്യേകതകളും പുതുമകളുമായാണ് പള്‍സര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചുവപ്പ്,കറുപ്പ്,വെള്ള നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങുന്നത്. എല്ലാത്തിന്റെയും കൂടെ ചാര നിറം കലര്‍ന്നത് ബൈക്കിന് മിഴിവേകും. 17 ഇഞ്ച് അലോയ് വീല്‍,ഓട്ടോ ഹെഡ്ലാംപ്,199.5 സി.സി എന്ജിന്, 23 ബി.എച്ച്.പി കരുത്ത്,18.3 എന്‍.എം ടോര്‍ക്, 6 സ്പീഡ് ട്രാന്സ്മിഷന് തുടങ്ങിയവയാണ് പ്രത്യേകതകള്‍. ബൈക്ക് വൈകാതെ കേരളത്തിലെ ഷോറൂമുകളിലും എത്തും.
ടി.വി.എസ് അപ്പാച്ചെ ആര്.ടി.ആര് 200,യമഹ എഫ്.സി 25 എന്നിവയാണ് വിപണിയില്‍ പള്‍സറിന്റെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."