കേരളൈറ്റ്‌സ് ബിസിനസ്സ് ഫോറം (കെ.ബി.എഫ്): പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
റിയാദ്: ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ കേരളൈറ്റ്‌സ് ബിസിനസ്സ് ഫോറം (കെ.ബി.എഫ്) 201719 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സൂരജ് പാണയില്‍ (ചെയര്‍മാന്‍), നാസര്‍ നാഷ്‌കോ, മുനീബ് പാഴൂര്‍ (വൈസ് ചെയര്‍മാന്‍), സഹീര്‍ തിരൂര്‍ (ജനറല്‍ കണ്‍വീനര്‍), സുജാബ് മോന്‍, ഉബൈദ് എടവണ്ണ (കണ്‍വീനര്‍), അലവിക്കുട്ടി ഒളവട്ടൂര്‍ (ട്രഷറര്‍), നാസര്‍ അബൂബക്കര്‍, മുഹമ്മദലി മുണ്ടോടന്‍, നസീര്‍ പള്ളിവളപ്പില്‍, അഷ്‌റഫ് വേങ്ങാട്ട്, മിര്‍ഷാദ് ബക്കര്‍, അലവി ഹാജി പാട്ടശ്ശേരി (രക്ഷാധികാരി), അഹ്മദ് കോയ ഫഌരിയ, സഫിയുള്ള അഹ്മദ്, മൊയ്തു അറ്റ്‌ലസ്, മജീദ് ചിങ്ങോലി (ഉപദേശക സമിതി), ഷാജഹാന്‍ താജ് കോള്‍ഡ് സ്റ്റോര്‍, സൈനുല്‍ ആബിദ് (വെല്‍ഫയര്‍), മഹ്‌റൂഫ് പൂളമണ്ണ (ഐ.ടി), റാഫി പാങ്ങോട്, രവീന്ദ്രന്‍ നായര്‍, ഷറഫുദ്ധീന്‍ പുളിക്കല്‍ (ടൂറിസം), നാസര്‍ കാരന്തൂര്‍, ഷംനാദ് കരുനാഗപ്പള്ളി (മീഡിയ), ഫൈസല്‍ ബിന്‍ അഹ്മദ്, ബഷീര്‍ പാങ്ങോട് (പ്രോഗ്രാം കണ്‍വീനര്‍), ആഷിഖ് മുഹമ്മദ് മാഹി, നജീബ് മൂസ (അക്കാഡമിക്), ഷാജി ആലപ്പുഴ, വി.എം. അഷ്‌റഫ് (ലീഗല്‍ അഡൈ്വസര്‍), പ്രദീപ് കുമാര്‍ മേനോന്‍, മുഹമ്മദ് ഷംസീര്‍ ഷാദൂലി (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍), ഇബ്രാഹിം സുബ്ഹാന്‍ (ഓഡിറ്റര്‍) എന്നിങ്ങനെ വിപുലമായ കമ്മിറ്റി നിലവില്‍വന്നു.
മുന്‍ ചെയര്‍മാന്‍ നാസര്‍ അബൂബക്കറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഹമ്മദലി മുണ്ടോടന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നസീര്‍ പള്ളിവളപ്പില്‍ സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
കെ.ബി.എഫിന്റെ കീഴിലുള്ള, കെ.ബി.എഫ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനി കേരളത്തിലുടനീളം വിവിധ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നതായും അറിയിച്ചു.
റിയാദിലെ ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും സംഘടനയില്‍ അംഗത്വം എടുക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഘടനയില്‍ അംഗമാകുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ജനറല്‍ കണ്‍വീനറുമായി (0504167453) ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."