ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു സ്ത്രീകള്‍ക്ക് വധശിക്ഷ
ഷാര്‍ജ: ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ ഗാര്‍ഹികത്തൊഴിലാളികളായ രണ്ടു സ്ത്രീകള്‍ക്ക് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചു.
അല്‍ ഖറാന്‍ മേഖലയിലെ സ്വദേശിയുടെ വീട്ടില്‍ 43 കാരനായ ഇന്ത്യന്‍ ഡ്രൈവറെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ ഇതേ വീട്ടിലെ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് വീട്ടു ജോലികാരികള്ക്ക് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചത് .
2014 ഒക്ടോബര്‍ 14നാണ് സംഭവം. ഇരുവരുമായും ഡ്രൈവര്‍ക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലയില്‍ കലാശിച്ചത്. ഇരുവരുമായുള്ള ബന്ധം ഇയാള്‍ ഇവരില്‍നിന്നും മറച്ചുവച്ചിരുന്നു. തങ്ങളെ ഭീഷണിപ്പെടുതിരുന്നതിനാലാണ് 43 കാരനായ ഡ്രൈവറെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പ്രതികളുടെ മൊഴി. വീട്ടിലുള്ളവര്‍ പുറത്തുപോയ തക്കം നോക്കിയാണ് കൊല ആസൂത്രണം ചെയ്തതെന്ന് പൊലിസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."