സഊദിയിലെ വനിതാ ബോഡി ഗാര്‍ഡുകള്‍ക്ക് ജര്‍മന്‍ പരിശീലനം
ജിദ്ദ: ജര്‍മന്‍ പോലിസ് 45 സഊദി വനിതകള്‍ക്ക് പരിശീലനം നല്‍കും. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സുരക്ഷാ കരാറിന്റെ ഭാഗമായാണ് നടപടി. രണ്ടു രാജ്യങ്ങളിലെയും ആഭ്യന്തമന്ത്രാലയങ്ങള് തമ്മിലാണ് കരാര്‍.
പുത്തന്‍ സുരക്ഷാനൈപുണ്യങ്ങളായ വ്യക്തി സംരക്ഷണം, പ്രാഥമിക അന്വേഷണം, തിരിച്ചറിയല്‍ പരിശോധന, അറസ്റ്റ്, തുടങ്ങിയ പരിശീലിപ്പിക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് പരിശീലനം തുടങ്ങിയത്. നാല്‍പ്പത് വനിതാ ഇന്‍സ്പെക്ടര്‍മാരില്‍ നിന്നാണ് 45 പേരെ പങ്കെടുപ്പിക്കുക. നെയ്ഫ് അറബ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം സഊദി അതിര്‍ത്തികളില്‍ സേവനം അനുഷ്ഠിക്കുന്നവരാണ് ഇവര്‍.
സഊദി സമൂഹത്തിന് സ്ത്രീകളോടുളള ആദരവ് ചൂഷണം ചെയ്ത് ഭീകരര്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശീലനത്തെക്കുറിച്ചുളള പ്രഖ്യാപനം വന്നിട്ടുളളത്. ഭീകരര്‍ അബയ ധരിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ചിലര്‍ സ്ത്രീകളെ തന്നെ ഭീകരപ്രവര്‍ത്തനത്തിനായി നിയോഗിക്കുന്നു. ചിലര്‍ സ്ത്രീകളുമായെത്തി എളുപ്പത്തില്‍ വാടക വീടുകളും മറ്റുമെടുത്ത് തമ്പടിക്കുന്നു.
ഡിസംബറില്‍ രാജ്യത്തെത്തിയ ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വോണ്‍ ഡെര്‍ ലെയന് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."