കെ.ടെറ്റ് പരീക്ഷയില്‍ വീണ്ടും കൂട്ടത്തോല്‍വി: എല്‍.പിയില്‍ വിജയം 4.06 ശതമാനം
ചെറുവത്തൂര്‍: സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡമായ കെ.ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയില്‍ വീണ്ടും കൂട്ടത്തോല്‍വി. വരുന്ന അധ്യയന വര്‍ഷം മുതല്‍ കെ. ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഈ പരീക്ഷക്കു വലിയ പ്രാധാന്യം കല്പിച്ചിരുന്നു.
എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലും, സ്പെഷല്‍ വിഭാഗങ്ങളിലും (ഭാഷാ സ്പെഷല്‍ വിഭാഗങ്ങള്‍) കൂടി 39,749 പേര് പരീക്ഷയെഴുതിയതില്‍ 5408 പേര് മാത്രമാണ് വിജയിച്ചത്.
കാറ്റഗറി ഒന്ന് എല്‍.പി വിഭാഗത്തില്‍ വെറും 4.06 ശതമാനമാണ് വിജയം. 12994 പേര് പരീക്ഷയെഴുതിയതില്‍ വിജയിച്ചത് 527പേര്.
ഹൈസ്കൂള്‍ വിഭാഗത്തില്‍13398 പേര് പരീക്ഷയെഴുതിയതില്‍1929 പേരാണ് വിജയിച്ചത്. വിജയശതമാനം14.04. സ്പെഷല്‍ വിഭാഗങ്ങളില്‍ 16.09 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 3120 പേരില്‍ 502 പേര് വിജയിച്ചു. യു.പി വിഭാഗത്തില്‍ മാത്രമാണ് വിജയശതമാനം ഇരുപത് കടന്നത്. ഈ വിഭാഗത്തില്‍ 10237 പേരില്‍ 2450 പേരാണ് വിജയിച്ചത്. 23.99 ശതമാനം വിജയം. കേരള പരീക്ഷാഭവന് നടത്തിയ പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം11.85 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."