ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് പ്രിന്‍സിപ്പല്‍
തൃശൂര്‍:പാമ്പാടി നെഹ്്‌റു കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് പ്രിന്‍സിപ്പല്‍. മനുഷ്യാവകാശ കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രിന്‍സിപ്പല്‍ വരദരാജന്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്.
ജനുവരി ആറിന് നടന്ന ഫിസിക്‌സ് പരീക്ഷയില്‍ ജിഷ്ണു രണ്ടുതവണ തൊട്ടടുത്ത വിദ്യാര്‍ഥിയുടെ പേപ്പറില്‍ നിന്നും നോക്കിയെഴുതിയിരുന്നു. അസി.പ്രൊഫ.പ്രവീണ്‍ കാണുകയും ഈ പേപ്പര്‍ നീക്കം ചെയ്യുകയും ചെയ്തു.
പരീക്ഷാ സെല്‍ അംഗങ്ങളോട് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതനുസരിച്ച് വിളിച്ചു വരുത്തി ജിഷ്ണുവിനെ ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തത്.
കുട്ടിയുടെ ഭാവിയെ കരുതിയാണ് സര്‍വകലാശാലയെ അറിയിക്കാതിരുന്നത്. പരീക്ഷയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതുള്‍പ്പെടെയുള്ള മേല്‍നടപടികളിലേക്ക് കടക്കാതിരുന്നതും. മര്‍ദനമേറ്റെന്നതും മരണവുമായി ബന്ധപ്പെട്ടുമുള്ള ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്. വിഷയത്തെ രാഷ്ട്രീയ താല്‍പ്പര്യത്തോടെയാണ് സമീപിക്കുന്നത്. അവാസ്തവ ആരോപണങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവ പ്രചരിപ്പിക്കുകയാണെന്നും വിശദീകരണത്തില്‍ പറയുന്നു.
അന്വേഷണം നടക്കുകയാണെന്നും ശാസ്ത്രീയ തെളിവുകള്‍ വിശകലനം നടത്തിയ ശേഷമെ നിഗമനത്തിലെത്താന്‍ കഴിയൂയെന്നും കേസിന്റെ ചുമതലയുള്ള ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്‍ കമ്മിഷനെ അറിയിച്ചു.
സംഭവത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രേരണയോ വീഴ്ചകളോ ഉണ്ടായിട്ടുണ്ടോയെന്നറിയാന്‍ കൂടുതല്‍ തെളിവുകളും റിപ്പോര്‍ട്ടുകളും ശേഖരിച്ചു മാത്രമേ നിജസ്ഥിതി കണ്ടെത്താനാകൂവെന്നും എ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 28ന് കമ്മിഷന്‍ വീണ്ടും കേസ് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."