ഹജ്ജ് സബ്‌സിഡി ചര്‍ച്ച എന്തിന്
പത്രമാധ്യമങ്ങളിലെ പ്രമുഖ ചര്‍ച്ചാവിഷയമാണ് ഹജ്ജ് സബ്‌സിഡി. ചിലര്‍ അനുകൂലിച്ചും പ്രതികൂലിച്ചും മുന്നോട്ടുവന്നിരിക്കുകയാണല്ലോ. എന്തിനാണ് ഇങ്ങനൊരു വിഷയം ചര്‍ച്ചയാക്കുന്നത്. തീര്‍ച്ചയായും ശാരീരികക്ഷമതയും സാമ്പത്തികഭദ്രതയുമുള്ളവനാണു ഹജ്ജും ഉംറയും നിര്‍ബന്ധമാകുക. അനര്‍ഹമായ മുതല്‍കൊണ്ട് ഹജ്ജും ഉംറയും ചെയ്യാന്‍ പാടില്ലെന്നതു യാഥാര്‍ഥ്യം തന്നെയാണല്ലോ.
തന്റെ നാട്ടിലെ ഭരണകൂടം ഹജ്ജിനു പോകാന്‍ സഹായിക്കുന്നവര്‍ക്കു നല്‍കുന്ന (സബ്‌സിഡിയായി നല്‍കുന്ന) മുതലിനെ ഇസ്‌ലാമിക ഇടപാടില്‍ ഏതു വിഭാഗത്തില്‍ കൂട്ടാം. ഹറാമായ (നിഷിദ്ധ) മുതലില്‍ കൂട്ടാന്‍ പറ്റുമോ, പലിശയുടെ ഇടപാടില്‍ കൂട്ടാന്‍ പറ്റുമോ, പണയ ഇടപാടിലും കൂട്ടാന്‍ പറ്റുമോ. ഇവയിലൊന്നും കൂട്ടാന്‍ സാധ്യമല്ല. ഇങ്ങനെ ഈ വിഭാഗത്തില്‍ ഗവണ്‍മെന്റ് മുതലിനെ കൂട്ടുന്നവര്‍ ഗവണ്‍മെന്റ് ജോലിചെയ്യുന്നതിന്റെ ഇസ്‌ലാമിന്റെ വിധി അന്വേഷിക്കേണ്ടതാണ്.
ഇങ്ങനെയുള്ള സഹായത്തെ ഒരു പ്രേരണയായി, പ്രോത്സാഹനമായി, സഹായമായി കണ്ടു മുന്നോട്ടു പോകുന്നതാണ് അഭികാമ്യം. ഹജജിനുവേണ്ടി ഭരണകൂടം നല്‍കുന്ന സഹായത്തെ എന്തിനു ചര്‍വിതചര്‍വണം നടത്തുന്നു. വിനീതമായി ഒരു കാര്യം സൂചിപ്പിക്കുന്നു, ഒരു ഗവണ്‍മെന്റ് തസ്തികയില്‍ ജോലി ചെയ്തവന് അവന്റെ തസ്തികയുടെ കാലശേഷം ഗവണ്‍മെന്റ് നല്‍കുന്ന ആനുകൂല്യം ഏതു വിഭാഗത്തില്‍ പെടുത്താം. ആ ആനുകൂല്യം ലഭിച്ചില്ലെങ്കില്‍ അതു നിര്‍ത്തലാക്കിയെന്ന വാര്‍ത്ത വന്നിരുന്നെങ്കില്‍ ഒരു വിഭാഗക്കാരുടെ പ്രതിഷേധം കാണാമായിരുന്നു.
വിമാനക്കമ്പനികള്‍ നടത്തുന്ന സാമ്പത്തികകൊള്ളയാണ് ഇതിന്റെ പിന്നിലെ രഹസ്യമെങ്കില്‍ അതിനു ഭരണകൂടം തടയിടുക തന്നെ വേണം, ഹജജ് സബ്‌സിഡി നിര്‍ത്തലാക്കലല്ല വേണ്ടത്. അതിനു മന്ത്രിസഭ മുന്നിട്ടിറങ്ങി വിമാനക്കമ്പനികളുടെ സാമ്പത്തികചൂഷണം അവസാനിപ്പിക്കുകയാണു ചെയ്യേണ്ടത്. സബ്‌സിഡി എടുത്തുകളഞ്ഞാലും വിമാനക്കുത്തകകളുടെ പോക്കറ്റിലേയ്ക്കായിരിക്കും പാവപ്പെട്ട ഓരോ ഹാജിയുടെയും സമ്പാദ്യമെത്തുക. ഇതിനല്ലേ തടയിടേണ്ടത്.
മുഹമ്മദ് നൗഫല്‍, തകഴി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."