HOME
DETAILS

ട്രോഫി, ഷീല്‍ഡ്, മെമന്റോ, ബാഡ്ജ്: ചില സദ്‌വിചാരങ്ങള്‍

  
backup
January 31 2017 | 19:01 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%b7%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8b

സംസ്ഥാനത്തെ എല്ലാ സംഘടനകളും പ്രാദേശികതലംതൊട്ടു സംസ്ഥാനതലംവരെ നടത്തുന്ന പൊതുചടങ്ങുകളിലെ പ്ലാസ്റ്റിക് വില്ലനാണ് ബാഡ്ജുകള്‍. കഴുത്തില്‍ മാലപോലെ തൂക്കിയിടുന്ന ഈ മാലിന്യം നമ്മുടെ പരിസരത്തു വരുത്തുന്ന പരിക്കും ചോര്‍ത്തുന്ന ധനവും വളരെ വലുതാണ്. ഈ ഇനത്തില്‍ കോടിക്കണക്കായ രൂപ സംഘാടകര്‍ വര്‍ഷാവര്‍ഷം പാഴാക്കുന്നു.

ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന ബാഡ്ജുകള്‍ സ്വാഭാവിക ജൈവപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമുണ്ടാക്കി മണ്ണില്‍ മാലിന്യമായി അവശേഷിക്കുന്നു. ഭൂമിയുടെ റീചാര്‍ജിങ് നടക്കാതെ പോകുന്നു. ഭൂഗര്‍ഭജല സംഭരണം തടസ്സപ്പെടാനും ഈ ഖരമാലിന്യം വലിയ പങ്കുവഹിക്കുന്നു.
20 രൂപ മുതല്‍ 200 രൂപവരെ വിലയുള്ള ബഹുവര്‍ണ ബാഡ്ജുകളാണു വിപണി കൈയടക്കിയിട്ടുള്ളത്. അതുപോലെ മറ്റൊരു മഹാവില്ലനാണു ട്രോഫിയും. തടിയിലും ഫൈബറിലും നിര്‍മിക്കപ്പെട്ട പല വലിപ്പത്തിലുള്ള ട്രോഫികള്‍ യാതൊരു ഉപകാരവുമില്ലാതെ സ്ഥലം മുടക്കികളായി വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം നിറയുന്നു.

മാറാല പിടിച്ചു പൊടിനിറഞ്ഞ് അലമാരയ്ക്കു മുകളിലും ഷെല്‍ഫിലും നിരനിരയായി സ്ഥാപിച്ച ട്രോഫികള്‍ മനുഷ്യരുടെ വീക്ഷണദാരിദ്ര്യത്തിന്റെ സാക്ഷ്യമായി കാണാം. ഇപ്പോള്‍ റെയ്ഞ്ച് തലങ്ങളിലെ കലാമേളകള്‍ നടക്കുകയാണ്. പിന്നീട് ജില്ലാ, സംസ്ഥാനതലങ്ങളിലും നടക്കാനിരിക്കുന്നുണ്ട്. ഇവിടെയൊരു ചെറിയ റെയ്ഞ്ച് കലാമേളയുടെ ക്ഷണിതാവായി ഞാന്‍ പങ്കെടുത്തിരുന്നു. എന്റെ അന്വേഷണത്തില്‍ പതിനയ്യായിരം രൂപയുടെ ഷീല്‍ഡുകളാണിവര്‍ വാങ്ങിയത്.

കലാപ്രതിഭകളെ ആദരിക്കുന്നതു മര്യാദയാണ്. അതിന് ഇസ്്‌ലാമികപൈതൃക പിന്തുണയുമുണ്ട്. 417 റെയ്ഞ്ചുകളിലും നബിദിന സമ്മേളനങ്ങളിലും വിതരണം നടത്തുന്ന ഷീല്‍ഡുകള്‍ക്കും വേണ്ടിവരുന്ന കോടിക്കണക്കിനു രൂപയുടെ വിനിയോഗം സംബന്ധിച്ചു വിശ്വാസികള്‍ക്കു ചില കണക്കുകള്‍ ബോധിപ്പിക്കേണ്ടി വരില്ലേ. ധനം വിനിയോഗിക്കാന്‍ അനുവാദമില്ലെന്നു പഠിപ്പിക്കുന്ന മേഖലയില്‍ പാഴ് വസ്തുക്കള്‍ക്കു പണം മുടക്കുന്നതു പുനഃപരിശോധനയ്ക്കു വിധേയമാക്കേണ്ടതില്ലേ.

മദീനാ മുനവ്വറയിലെ പള്ളിയില്‍ ഹസ്സാനുബ്‌നു സാബിത്ത് (റ) വിന്റെ കവിത അനുവദിച്ച പ്രവാചകന്‍ (സ) നല്‍കിയ ആദരവു പരിഗണിച്ചാല്‍ പ്രതിഭകളെ ആദരിക്കേണ്ടതു ബാധ്യതയാണ്. എന്നാല്‍, ഉപകാരപ്പെടുന്നതും മതപക്ഷ പരിസരമുള്ളതുമായ ബദലുകള്‍ ആവിഷ്‌കരിക്കാന്‍ ഭൗതികവ്യായാമം ഇക്കാലം ഉണര്‍ത്തുന്നുണ്ട്.

മര്‍ഹൂം കെ.ടി മാനു മുസ്്‌ലിയാര്‍ മാല ധരിപ്പിക്കുന്നതും ബാഡ്ജ് ധരിപ്പിക്കുന്നതും അനുചിത ആചാരമാണെന്ന പക്ഷക്കാരനായിരുന്നു. ബാഡ്ജിനു പകരം ഒരേ നിറത്തിലുള്ള കര്‍ച്ചീഫുകള്‍ നല്‍കിയാല്‍ വളണ്ടിയര്‍മാരെയും ഗസ്റ്റിനെയും തിരിച്ചറിയാനാവും. പരിപാടിക്കുശേഷം മാലിന്യമാവാതെ ഉപകാരവസ്തുവായി ഉപയോഗപ്പെടുത്താനും കഴിയും. 25 മുതല്‍ 50 രൂപ വരെ വിലവരുന്ന തൂവാലകള്‍ രൂപകല്‍പ്പന ചെയ്താല്‍ അതൊരു നല്ലമാതൃകയാവുമെന്നു കാലം തെളിയിക്കും. ഷീല്‍ഡിനു പകരം വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും നല്‍കുന്ന മാറ്റം ചിന്തിക്കാവുന്നതാണ്.

ചില പാവപ്പെട്ട കുട്ടികളുടെ വീട്ടില്‍ പലകയില്‍ തീര്‍ത്ത ഷീല്‍ഡുകള്‍ വയ്ക്കാന്‍പോലും സ്ഥലസൗകര്യം കാണില്ല. ആധികാരികമായ ഒരു സര്‍ട്ടിഫിക്കറ്റും അര്‍ഹമായ തുകയും അവാര്‍ഡായി നല്‍കിയാല്‍ ഉപദ്രവമാകില്ലെന്നു മാത്രമല്ല, ഉപകാരമാവുകയും ചെയ്യും. പൊതു ഫണ്ട് ഹലാലാവാതെ സൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധ വച്ചുപുലര്‍ത്താന്‍ സൂക്ഷ്മശാലികള്‍ക്കു പ്രത്യേക കടമയുണ്ട്.

ഓരോവര്‍ഷവും രാഷ്ട്രീയപ്പാര്‍ട്ടികള്‍ റോഡില്‍ പാഴാക്കുന്ന കൊടികളുടെ കണക്കെടുത്താല്‍ ഞെട്ടാതിരിക്കാനാവില്ല. അനേകലക്ഷം തുണികള്‍ ഇതിനായി വിനിയോഗിക്കുന്നു. പല ആഫ്രിക്കന്‍ നാടുകളിലും ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളിലും മതിയായ വസ്ത്രം ലഭിക്കാത്ത മനുഷ്യരുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് വന്‍തുക മുടക്കി ഗ്രാമങ്ങളിലും നഗരങ്ങളിലും കൊടിപ്രളയം നടത്തുന്നത്.

പതാകകളുടെ എണ്ണം കുറച്ചു നിശ്ചിതഇടങ്ങളില്‍ (ഒഫിസ്, കൊടിമരം) മാത്രമേ പതാക നാട്ടാവൂ എന്ന നിയമനിര്‍മാണം ഉണ്ടാവേണ്ടിയിരിക്കുന്നു. അതുപോലെ പ്രധാനപ്രശ്‌നമാണു ഫ്‌ളക്‌സ് ബോര്‍ഡുകള്‍. പൊതുപരിപാടികള്‍ക്കുവേണ്ടി ഓരോ വര്‍ഷവും വിവിധസംഘടനകള്‍ തുലച്ചുകളയുന്നത് എത്ര കോടികളാണ്. പൊതുജനങ്ങളില്‍നിന്നു പിരിച്ചെടുത്തുകൊണ്ടാണ് ഈ ധനവിനിയോഗങ്ങളെന്നുകൂടി ഓര്‍ക്കണം. ഈയിടെ ഒരു മഹല്ല് സെക്രട്ടറി നേരില്‍ പറഞ്ഞ കാര്യം ഓര്‍മിക്കുന്നു. മദ്‌റസ നിര്‍മാണത്തിനായി നടന്ന പരിപാടിയില്‍ പിരിഞ്ഞുകിട്ടിയത് ആറു ലക്ഷത്തിലധികം രൂപയാണ്.

പൊതുസമൂഹത്തിന്റെ ഉദ്ദേശ്യശുദ്ധിക്കു ബഹുമാനം നല്‍കി വേണം അവര്‍ നല്‍കുന്ന സംഭാവനകള്‍ ഉപയോഗപ്പെടുത്താന്‍. സംഘടനാരീതികളുള്‍പ്പെടെ വന്‍മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തു കാലഹരണപ്പെട്ടതും ഉപദ്രവകരവുമായ സമീപനരീതികളില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ്. പൊതുവില്‍ പാഴാക്കുന്ന ധനം, ഭക്ഷണം, വസ്ത്രം എന്നിവ മാത്രം നിയന്ത്രിച്ചാല്‍ ദാരിദ്ര്യമുക്ത കേരളം നിര്‍മിക്കാന്‍ തടസ്സമില്ല. ദാരിദ്ര്യമുക്ത, ലഹരിമുക്ത മഹല്ല് നിര്‍മിക്കാനുള്ള ഇച്ചാശക്തിയാണ് ഉണ്ടാവേണ്ടത്. വിപണിവസ്തുക്കള്‍ക്കു വന്‍പണം മുടക്കി പരസ്യം ചെയ്യുന്നതു മനസ്സിലാക്കാം.

എന്നാല്‍, ഇസ്്‌ലാമിക മൂല്യങ്ങള്‍ക്കു മാര്‍ക്കറ്റ് പിടിക്കാന്‍ അവിശുദ്ധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് അധര്‍മംതന്നെയാണന്നു പറയേണ്ടതില്ലല്ലോ. 2016 വര്‍ഷം മാത്രം ഉപകാരമില്ലാതെ എന്നാല്‍ ഉപദ്രവമുള്ള എത്ര വലിയ ധനവിനിയോഗങ്ങളാണു സംഘടനാതലത്തില്‍നിന്നുപോലും ഉണ്ടായതെന്നു പ്രാദേശികതലങ്ങളില്‍നിന്നു വിചാരിച്ചുതുടങ്ങാന്‍ സമയമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago