എസ്.പി-കോണ്‍ഗ്രസ് സഖ്യം 300 സീറ്റ് നേടും: അഖിലേഷ്
ലഖ്നോ:പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന ശിവ്പാല്‍ യാദവിന്റെ പ്രഖ്യാപനം മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തള്ളി. തെരഞ്ഞെടുപ്പില്‍ തനിക്കും പാര്‍ട്ടിക്കും പിതാവിന്റെ അനുഗ്രഹമുണ്ടെന്നും തങ്ങളുടെ കുടുംബം ഒറ്റക്കെട്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
403 സീറ്റുള്ള നിയമസഭയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം 300 സീറ്റെങ്കിലും നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്റെ കുടുംബത്തില്‍ ഒരു തരത്തിലുള്ള അനൈക്യവുമില്ല, നേതാജിയുടെ അനുഗ്രഹം എനിക്കുള്ളതുകൊണ്ട് തെരഞ്ഞെടുപ്പ് വിജയം അനായാസമാണ്-അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവര്‍ പച്ചക്കള്ളമാണ് പറയുന്നത്. ജനങ്ങള്‍ക്കുവേണ്ടിയാണ് മോദി മന്‍കിബാത്തില്‍ വാതോരാതെ സംസാരിക്കുന്നത്. എന്നാല്‍ രാജ്യത്തെ ജനങ്ങളെയെല്ലാം വരിയില്‍ നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തതെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.
പണം അസാധുവാക്കലിനെത്തുടര്‍ന്ന് തൊഴില്‍ രഹിതരായവര്‍ക്ക് തൊഴില്‍ നല്കാന് കേന്ദ്രസര്‍ക്കാരിനായില്ല. നോട്ട് നിരോധനത്തിന്റെ ഏറ്റവും വലിയ നേട്ടം ഒരു പാട് തൊഴില്‍ രഹിതരെ സൃഷ്ടിക്കാനായി എന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
നല്ല നാളുകള്‍ വരുമെന്നാണ് മോദി പറയുന്നത്. എന്നാല്‍ ജനങ്ങള്‍ അവരുടെ വാര്‍ധക്യത്തിലാണോ അദ്ദേഹം പറയുന്ന നല്ല നാളുകള്‍ വരികയെന്നും അഖിലേഷ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."