മൂന്നാം ടി20 ഇന്ന്; പരമ്പര ജേതാക്കളെ ഇന്നറിയാം
ബംഗളൂരു: ഇംഗ്ലണ്ടിനെതിരേ കഷ്ടിച്ച് രക്ഷപ്പെട്ട രണ്ടാം ടി20 ഇന്ത്യയ്ക്ക് വലിയൊരു ആശ്വാസമാണ് സമ്മാനിച്ചത്. അതോടൊപ്പം പുതിയ നായകന്‍ വിരാട് കോഹ്‌ലിക്ക് ആത്മവിശ്വാസവും. പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന മൂന്നാം മത്സരം ഇന്ന് ബംഗളൂരുവില്‍ നടക്കുമ്പോള്‍ കോഹ്‌ലി ആ വിജയം നല്‍കിയ ആശ്വാസത്തിന്റെ ബലത്തിലാണ് പൊരുതാനിറങ്ങുന്നത്. ടെസ്റ്റ്-ഏകദിന പരമ്പരകളില്‍ തുടര്‍ തോല്‍വികള്‍ വഴങ്ങിയ ഇംഗ്ലണ്ടിനെയല്ല ഇന്ത്യ ടി20യില്‍ നേരിട്ടത്. ടീമിന്റെ സമീപനത്തില്‍ തന്നെ മാറ്റം വന്നിരിക്കുന്നു. ഇത് ഇന്ത്യയെ വലിയ രീതിയില്‍ ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് പരമ്പര നേടണമെങ്കില്‍ ഇന്ത്യയില്‍ നിന്ന് അദ്ഭുത പ്രകടനങ്ങള്‍ തന്നെ ഉണ്ടാവണം.
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ടി20യിലെ രണ്ടു മത്സരങ്ങളിലും പരാജയമായിരുന്നു. രണ്ടാം മത്സരത്തില്‍ ജയിച്ചതു തന്നെ ഭാഗ്യം കൊണ്ടാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. അവസാന ഓവറില്‍ അമ്പയറുടെ തെറ്റായ തീരുമാനമാണ് യഥാര്‍ഥത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ധോണിയുടെ അത്ര മികവ് കോഹ്‌ലിക്ക് ക്യാപ്റ്റ്ന്‍സിയില്‍ ഇല്ലെന്ന് ഇപ്പോള്‍ തന്നെ വിമര്‍ശനമുണ്ട്. നിര്‍ണായക ഓവറുകളില്‍ ബൗളര്‍മാരെ മാറ്റി പരീക്ഷിക്കുന്നതില്‍ കോഹ്‌ലി പരാജയമാണ്. ഈ പോരായ്മയെ സ്വന്തം ഗ്രൗണ്ടായ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരത്തിലൂടെ മറകടക്കാമെന്നാണ് കോഹ്‌ലി കണക്കുകൂട്ടുന്നത്.
പേരുകേട്ട ബാറ്റിങ് നിരയാണ് ഇപ്പോള്‍ ടീമിനെ ആശങ്കപ്പെടുത്തുന്നത്. ഇന്നിങ്‌സ് ഓപണ്‍ ചെയ്യാനുള്ള കോഹ്‌ലിയുടെ തീരുമാനം ഫലം കണ്ടില്ല. രണ്ടു മത്സരങ്ങളിലും അദേഹം പരാജയമായിരുന്നു. ലോകേഷ് രാഹുല്‍ ഫോം വീണ്ടെടുത്ത് മത്സരത്തിലെ താരമായതാണ് ഇന്ത്യക്ക് ആശ്വസിക്കാവുന്ന ഘടകം. സുരേഷ്, റെയ്‌ന, യുവരാജ് സിങ്, മഹേന്ദ്ര സിങ് ധോണി എന്നിവര്‍ വേണ്ടത്ര ശോഭിച്ചിട്ടില്ല. ഇതില്‍ റെയ്‌ന തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മോശം പന്തിലാണ് പുറത്തായത്. മികച്ച തുടക്കം ലഭിക്കാത്തതിനൊപ്പം മൂന്നാമനായി ഇറങ്ങുന്ന താരം കൂടി പെട്ടെന്ന് പുറത്താവുന്നത് ഇന്ത്യയെ വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നുണ്ട്.
ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുവരാജും റെയ്‌നയും മനീഷ് പാണ്ഡെയും മികച്ച ഇന്നിങ്‌സ് കാഴ്ച്ചവയ്‌ക്കേണ്ടി വരും. അതേസമയം ബൗളിങില്‍ അപ്രതീക്ഷിതമായി ഇന്ത്യ മികവ് പുലര്‍ത്തുന്നുണ്ട്. ആശിഷ് നെഹ്‌റയും ജസ്പ്രിത് ബുമ്‌റയും നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയുടെ രക്ഷകരാണ്. ബംഗളൂരുവിലും ഇന്ത്യന്‍ ബാറ്റിങ് നിര പരാജയപ്പെട്ടാല്‍ ബൗളര്‍മാര്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. എന്നാല്‍ ഇംഗ്ലണ്ട് പരമ്പര നേടാമെന്നുറച്ചാണ് കളത്തിലിറങ്ങുന്നത്. ജയത്തിലേക്ക് പോവുകയായിരുന്ന ടീം അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ടീമിനെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ജേസന്‍ റോയിയാണ് ഫോമിലുള്ള താരം. ബൗളിങ് ക്രിസ് ജോര്‍ദാന്റെ സാന്നിധ്യം ടീമിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."