ഊര്‍ജം തന്ത്രശാലി
കണികകളുടെ കമ്പനം മൂലം ഒരു മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോപം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതാണ് തരംഗചലനം. തരംഗങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു. യാന്ത്രിക തരംഗം, വൈദ്യുത കാന്തിക തരംഗം എന്നിവയാണവ. യാന്ത്രിക തരംഗപ്രസരണത്തിന് മാധ്യമം ആവശ്യമാണ്. എന്നാല്‍ വൈദ്യുത കാന്തിക തരംഗത്തിന് മാധ്യമം ആവശ്യമില്ല. യാന്ത്രിക തരംഗങ്ങള്‍ രണ്ടു വിധമാണ്. അനുപ്രസ്ഥ തരംഗവും അനുദൈര്‍ഘ്യ തരംഗവും. ഒരു മാധ്യമത്തിലെ കണികകള്‍ തരംഗത്തിന്റെ പ്രേക്ഷണദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുപ്രസ്ഥതരംഗങ്ങള്‍. ഇവ ഖര, ദ്രാവക വസ്തുക്കളുടെ ഉപരിതലത്തില്‍ രൂപം കൊള്ളുന്നു. മാധ്യമത്തില്‍ മര്‍ദ്ദ വ്യത്യാസം ഉണ്ടാകുന്നില്ല. എന്നാല്‍ ഒരു മാധ്യമത്തിലെ കണികകള്‍ തരംഗത്തിന്റെ സഞ്ചാരദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്നവയാണ് അനുദൈര്‍ഘ്യതരംഗങ്ങള്‍. ഇവ ഖരം, ദ്രാവകം, വാതകം എന്നിവയില്‍ എല്ലാം രൂപം കൊള്ളുന്നു. മാധ്യമത്തില്‍ ഉച്ചനീച മര്‍ദ്ദ മേഖലകള്‍ സൃഷ്ടിക്കുന്നു.
അനുദൈര്‍ഘ്യവും
അനുപ്രസ്ഥവും
പ്രകാശ തരംഗങ്ങള്‍ അനുപ്രസ്ഥ തരംഗ രൂപത്തിലാണ് സഞ്ചരിക്കുന്നത്. ഇവയ്ക്ക് ശൂന്യ സ്ഥലങ്ങളില്‍ കൂടിയും സഞ്ചരിക്കാന്‍ സാധിക്കും. ധ്രുവീകരണത്തിനു വിധേയമാകും. ശബ്ദം സഞ്ചരിക്കുന്നത് അനുദൈര്‍ഘ്യ രൂപത്തിലാണ്. ഇവയുടെ സഞ്ചാരദിശയ്ക്ക് സമാന്തരമായാണ് തരംഗത്തില്‍ കമ്പനമുണ്ടാകുന്നതെന്നു സാരം.
തരംഗത്തിന്റെ വേഗം
ഒരു സെക്കന്റില്‍ തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗ വേഗം. ഇംഗ്ലീഷ് അക്ഷരമാലയിലെ ഢ ഇതിന്റെ പ്രതീകമായി കണക്കാക്കുന്നു.
അനുരണനം
ശബ്ദം വിവിധ വസ്തുക്കളില്‍ തട്ടി ആവര്‍ത്തിച്ച് പ്രതിഫലിപ്പിക്കുമ്പോഴാണ് അനുരണനമുണ്ടാകുന്നത്. ഒഴിഞ്ഞ മുറിയില്‍നിന്ന് ശബ്ദമുണ്ടാക്കുമ്പോള്‍ ശബ്ദം പല സ്ഥലങ്ങളിലും തട്ടി ദീര്‍ഘമായ പ്രതിപതനത്തിനു വിധേയമാകുമല്ലോ. ഒരേ ശബ്ദം തന്നെ തുടര്‍ച്ചയായി മുഴങ്ങിക്കൊണ്ടിരുന്നാല്‍ അതിനെ അനുരണനമെന്നു പറയാം
അക്ക്വസ്റ്റിക്്‌സ് ഓഫ് ബില്‍ഡിംഗ്
അടഞ്ഞ ക്ലാസ് മുറികള്‍ക്കുള്ളിലിരുന്നു കൂട്ടുകാര്‍ ശബ്ദമുണ്ടാക്കിയാല്‍ ശബ്ദം വ്യക്തമാണോ? മുറിക്കുള്ളിലെ ശബ്ദസാഹചര്യം അനുയോജ്യമാക്കാന്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ?. ഈ കാര്യം പുരാതന കാലത്തുതന്നെ മനുഷ്യര്‍ പഠന വിഷയമാക്കിയിരുന്നു. ശബ്ദത്തെ നിയന്ത്രിച്ച് ശ്രവണം കൂടുതല്‍ വ്യക്തവും ആസ്വാദ്യകരവുമാക്കുന്നതിനു വേണ്ടി കെട്ടിടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു ശാസ്ത്ര ശാഖ തന്നെ പിന്നീട് രൂപപ്പെട്ടു വന്നു. ഇതാണ് അക്ക്വസ്റ്റിക്്‌സ് ഓഫ് ബില്‍ഡിംഗ്. വാലസ് സബൈന്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ ശാഖയ്‌ക്കൊരു ശാസ്ത്രീയ അടിത്തറയുണ്ടാക്കിയത്.
നിരവധിയാളുകള്‍ക്ക് ഒരുമിച്ചിരിക്കാന്‍ സൗകര്യമുള്ള വലിയ ഹാളുകള്‍ക്കുള്ളിലുണ്ടാകുന്ന ശബ്ദത്തിന്റെ വ്യക്തത ഉറപ്പാക്കാന്‍ കെട്ടിടനിര്‍മാണ ഘടനയില്‍ പാലിക്കേണ്ട പ്രത്യേകതയെക്കുറിച്ചും അക്വസ്റ്റിക്‌സ് ഓഫ് ബില്‍ഡിംഗ് പഠന വിധേയമാക്കിയിട്ടുണ്ട്. ധാരാളമാളുകള്‍ കൂടിയിരിക്കുന്ന ഓഡിറ്റോറിയങ്ങളുടെ ചുമര് പരുക്കനാക്കുന്നത് ശബ്ദത്തിന്റെ പ്രതിഫലനം ഒഴിവാക്കാനാണ്. പരുക്കന്‍ തുണികൊണ്ട് കര്‍ട്ടന്‍ തയാറാക്കുക, സീറ്റുകളില്‍ കുഷ്യനിടുക, വളഞ്ഞ ചുവരുകള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം ബില്‍ഡിംഗുകള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
തരംഗ ദൈര്‍ഘ്യം
ഒരു പൂര്‍ണതരംഗത്തിന്റെ ദൈര്‍ഘ്യമാണ് തരംഗ ദൈര്‍ഘ്യം. സാധാരണയായി അടുത്തടുത്തുള്ള രണ്ടു ഗര്‍ത്തങ്ങള്‍ തമ്മിലോ ശൃംഗങ്ങള്‍ തമ്മിലോ ഉള്ള അകലമാണ് തരംഗ ദൈര്‍ഘ്യമായി പറയാറ്. ഒരു സെക്കന്റില്‍ തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗ ചലനത്തിന്റെ പ്രവേഗം.
തരംഗദൈര്‍ഘ്യം സൂചിപ്പിക്കാനുപയോഗിക്കുന്നത് ഗ്രീക്ക് അക്ഷരമായ ലാംണ്ടയാണ്. പ്രവേഗവും ആവൃത്തിയും തരംഗ ദൈര്‍ഘ്യവും ചേര്‍ന്നാല്‍ v=f എന്ന സമവാക്യം ലഭിക്കും.
പ്രതിധ്വനി
ചില വയലുകളിലും മലയടിവാരത്തും എന്തെങ്കിലും ശബ്ദമുണ്ടാക്കി നോക്കൂ. അല്‍പ്പസമയം കഴിഞ്ഞാല്‍ ശബ്ദം പ്രതിഫലിക്കുന്നതു കാണാം. ഒരു ശബ്ദം ശ്രവിച്ച് സെക്കന്റിന്റെ പത്തിലൊരു ഭാഗം സമയത്തിനുള്ളില്‍ പ്രതലത്തില്‍ തട്ടി പ്രതിഫലിച്ച് കേള്‍ക്കുകയാണെങ്കില്‍ ആ ശബ്ദത്തെ പ്രതിധ്വനി എന്നു പറയുന്നു. ശബ്ദ വേഗത സെക്കന്റില്‍ 340 മീറ്ററാണ്.
ഇത് സെക്കന്റിന്റെ പത്തിലൊരു ഭാഗം സമയം കൊണ്ട് ഏറ്റവും ചുരുങ്ങിയത് 17 മീറ്റര്‍ അകലെയുള്ള പ്രതിഫലന തലത്തില്‍ തട്ടി തിരിച്ചു വന്ന് 34 മീറ്ററെങ്കിലും ആകെ സഞ്ചരിച്ചിരിക്കണം. എങ്കില്‍ മാത്രമേ പ്രതിധ്വനിയുണ്ടാകുകയുള്ളൂ. പൊതുവേദികളില്‍ പ്രാസംഗികരുടേയും മറ്റും ശബ്ദം ഇങ്ങനെ പ്രതിഫലനത്തിനു വിധേയമാക്കി ശ്രവണ സുന്ദരമാക്കി മാറ്റാറുണ്ട്. സൗണ്ട് സിസ്റ്റങ്ങളില്‍ ലഭ്യമായിട്ടുള്ള ഡിലേ സംവിധാനം ഉപയോഗിച്ചാണ് ഇങ്ങനെ പ്രതിധ്വനി സാധ്യമാക്കുന്നത്.
ഒച്ചയും സംഗീതവും
ശബ്ദത്തെ ഒച്ചയെന്നും സംഗീതമെന്നും രണ്ടായി തരംതിരിക്കാം. സംഗീതസ്വരം ചെവിക്ക് ശല്യം തോന്നാത്ത ശബ്ദമാണ്. തുല്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതാണ് സംഗീതം. ഒച്ചയെന്നാല്‍ ചെവിക്ക് ശല്യമുണ്ടാകുന്നതാണ്. ഉച്ചതയില്‍ പെട്ടെന്ന് വ്യത്യാസമുള്ളതും കൃത്യമായ ഇടവേളകളില്ലാത്തതുമായ ശബ്ദമാണിത്. ഒച്ച മാനസിക പിരിമുറക്കത്തിനു കാരണമാകുന്നു. ഒരാള്‍ക്ക് സംഗീതമായി തോന്നുന്ന ശബ്ദം മറ്റൊരാള്‍ക്ക് ഒച്ചയായി തോന്നാം.
സിസ്മിക്
തരംഗങ്ങള്‍
ഭൂകമ്പം, അഗ്നിപര്‍വത സ്‌ഫോടനം തുടങ്ങിയവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗമാണ് സിസ്മിക് തരംഗങ്ങള്‍. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തില്‍നിന്നു പുറപ്പെടുന്ന ഈ തരംഗം സിസ്‌മോഗ്രാഫിയിലെ ആയതിയുടെ ഏകകത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.
വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍
ഇന്‍കാന്‍ഡസെന്റ്
ലാമ്പ്
ടണ്‍സ്റ്റണ്‍ ലോഹം കൊണ്ടു നിര്‍മിച്ച ഫിലമെന്റ് അടങ്ങിയ വിളക്കുകളാണിവ. ദീര്‍ഘനേരം ചുട്ടുപഴുത്ത് ധവളപ്രകാശം പുറപ്പെടുവിക്കാനുള്ള ടണ്‍സ്റ്റണിന്റെ കഴിവിനെ അടിസ്ഥാനമാക്കിയാണ് ഇത്തരം ബള്‍ബുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്ന റസിസ്റ്റിവിറ്റിയും ദ്രവണാങ്കവും അടങ്ങിയ ടങ്‌സ്റ്റണ്‍ ഫിലമെന്റിന്റെ ഓക്‌സീകരണം അസാധ്യമാക്കാനായി ഗ്ലാസ് ബള്‍ബിനകത്തെ വായു ശൂന്യമാക്കുകയും ബാഷ്പീകരണ തോത് കുറയ്ക്കാനായി നൈട്രജന്‍ വാതകം നിറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ബള്‍ബിനകത്തെ ബാഷ്പീകരണ തോത് കുറയുകയും ടങ്‌സ്റ്റണ്‍ ഉന്നത താപനിലയില്‍ ജ്വലിക്കുകയും ചെയ്യുന്നു.
ഡിസ്ചാര്‍ജ് ലാമ്പ്
ഫിലമെന്റ് ഇല്ലാത്ത ലാമ്പുകളാണിവ. താഴ്ന്ന മര്‍ദ്ദത്തില്‍ അനുയോജ്യമായ വാതകം നിറച്ചിരിക്കുന്ന ഒരു ഗ്ലാസ് ട്യൂബിന്റെ രണ്ട് അറ്റങ്ങളിലായി ഓരോ ഇലക്ട്രോഡുകള്‍ ഉണ്ടായിരിക്കും. ഇവയിലെ ഇലക്ട്രോഡുകള്‍ക്കിടയില്‍ ഒരു പൊട്ടന്‍ഷ്യല്‍ വ്യത്യാസം അനുഭവപ്പെടുകയും അവയ്ക്കിടയിലെ വാതകവും തല്‍ഫലമായി ആറ്റങ്ങളും അയോണീകരിക്കപ്പെടുകയും ചെയ്യും.
എന്നാല്‍ ഇങ്ങനെ അയോണീകരിക്കപ്പെടുന്നതിനിടയില്‍ അയോണീകരിക്കപ്പെടാത്ത ആറ്റങ്ങളുമായി ഇവ സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും അയോണീകരിക്കപ്പെടാത്ത ആറ്റങ്ങള്‍ ഉയര്‍ന്ന ഈര്‍ജ നിലയിലെത്തുകയും ചെയ്യും. ഇവ പൂര്‍വാവസ്ഥയിലേക്കെത്താന്‍ ശ്രമിക്കുമ്പോള്‍ ആഗിരണം ചെയ്ത ഊര്‍ജം പ്രകാശകിരണരൂപത്തില്‍ പുറത്തുവിടുന്നതാണ് ഡിസ്ചാര്‍ജ്ജ് ലാമ്പിലെ വെളിച്ചം. ഗ്ലാസ് ട്യൂബില്‍ നിറച്ചിരിക്കുന്ന വാതകങ്ങള്‍ക്കനുസൃതമായിരിക്കും ഡിസ്ചാര്‍ജ്ജ് ലാമ്പിലെ പ്രകാശത്തിന്റെ നിറം
ഫ്‌ളൂറസെന്റ് ലാമ്പ്
ഒരു ഗ്ലാസ് ട്യൂബിനകത്തായി സ്ഥിതി ചെയ്യുന്ന തോറിയം ഓക്‌സൈഡ് ലേപനം ചെയ്ത രണ്ട് ഹീറ്റിംഗ് കോയില്‍ വൈദ്യുത പ്രവാഹത്താല്‍ ചുട്ടുപഴുക്കുകയും തല്‍ഫലമായി ഇലകട്രോണ്‍ പുറം തള്ളുകയും ചെയ്താണ് ഫ്‌ളൂറസെന്റ് ലാമ്പില്‍ പ്രകാശമുണ്ടാകുന്നത്. ഗ്ലാസ് ട്യൂബിനകത്ത് നിറച്ചിരിക്കുന്ന മെര്‍ക്കുറി ബാഷ്പത്തിലെ അയോണീകരിക്കാത്ത ആറ്റങ്ങളുമായി ഇലക്ട്രോണുകള്‍ സംഘട്ടനത്തിലേര്‍പ്പെടുകയും തല്‍ഫലമായി അള്‍ട്രാവയലറ്റ് രശ്മികള്‍ രൂപം കൊള്ളുകയും ഇവയെ ട്യൂബിലെ ഫ്‌ളൂറസെന്റ് പദാര്‍ഥം ആഗിരണം ചെയ്ത് ദൃശ്യപ്രകാശമാക്കി മാറ്റുകയും ചെയ്യുന്നു. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പതുകളിലാണ് ഇവയുടെ ഉദയം. ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന ഫ്‌ളൂറസെന്റ് ലാമ്പുകളില്‍ ഇലക്ട്രോണിക്‌സ് ബാലസ്റ്റുകളാണ് ( ചോക്ക് ) ആണ് ഉപയോഗിക്കുന്നത്. ഇന്‍കാന്‍ഡസെന്റ് ബള്‍ബുകളെ അപേക്ഷിച്ച് ഫ്‌ളൂറസെന്റ് ബള്‍ബുകള്‍ക്ക് ഏതാണ്ട് അഞ്ചിരട്ടി ആയുസ് കൂടുതലാണ്. വൈദ്യുതോപയോഗ കാര്യത്തിലും ഇവ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു. എന്നാല്‍ പ്രകൃതിമലിനീകരണത്തില്‍ ഫ്‌ളൂറസെന്റ് ലാമ്പിന്റെ പങ്ക് വളരെ വലുതാണ്
എല്‍ഇഡി ബള്‍ബ്
ലൈറ്റ് എമിറ്റിംഗ് ഡയോഡ് എന്ന എല്‍ഇഡി ബള്‍ബുകള്‍ ഇന്ന് സര്‍വവ്യാപകമാണ്. വളരെ കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇവ പ്രകൃതി മലിനീകരണമോ ഊര്‍ജനഷ്ടമോ ഉണ്ടാക്കുന്നില്ല.
ലേസര്‍ ബള്‍ബ്
എല്‍ഇഡി ബള്‍ബിനെപോലെ സര്‍വവ്യാപിയായി മാറിക്കൊണ്ടിരിക്കുകയാണ് ലേസര്‍ ബള്‍ബുകള്‍. വൈദ്യുത-കാന്തിക വികിരണങ്ങളെ ഉത്തേജിപ്പിച്ച് ശക്തി വര്‍ധിപ്പിച്ചാണ് ഇത്തരം ബള്‍ബുകളില്‍ പ്രകാശമുണ്ടാക്കുന്നത്. എല്‍ഇഡിയേക്കാള്‍ കുറഞ്ഞ ഊര്‍ജം ആവശ്യമായ ലേസര്‍ ബള്‍ബുകളില്‍നിന്നുള്ള വെളിച്ചം കണ്ണിലേല്‍ക്കുന്നത് അപകടമാണ്.
മൈക്രോവേവ് വിളക്ക്
മൈക്രോവേവ് തരംഗങ്ങളെ ഉപയോഗപ്പെടുത്തി പ്രകാശം സൃഷ്ടിക്കുന്നവയാണ് ഇവ. സള്‍ഫര്‍ വിളക്ക് ഇത്തരത്തിലുള്ളതാണ്. ഒരു ഗോള്‍ഫ് പന്തോളം വലുപ്പമുള്ള സള്‍ഫര്‍ ലാമ്പിനകത്ത് സള്‍ഫര്‍ പൗഡറും ആര്‍ഗണ്‍ വാതകവും നിറയ്ക്കും. ഒരു വേവ് ഗൈഡ് വഴി മൈക്രോ വേവ് തരംഗങ്ങള്‍ ബള്‍ബിലേക്കെത്തിക്കുകയും ഇവ ബള്‍ബിനകത്തെ വാതകത്തെ അന്തരീക്ഷ മര്‍ദ്ദത്തിന്റെ അഞ്ചിരട്ടിയിലേക്കു മാറ്റുകയും സള്‍ഫറിനെ ഉയര്‍ന്ന ഊഷ്മാവിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി സള്‍ഫര്‍ പകാശം സൃഷ്ടിക്കുന്നു. അറുപതിനായിരം മണിക്കൂറാണ് ഇത്തരം ബള്‍ബുകളുടെ ആയുര്‍ദൈര്‍ഘ്യമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഫ്യൂസും വയറും
ഒരു സര്‍ക്യൂട്ടിലേക്ക് നിശ്ചയിച്ചിരിക്കുന്ന വൈദ്യുത പ്രവാഹ തീവ്രതയുടെ കാര്യം പറഞ്ഞല്ലോ. ഇതില്‍ കൂടുതല്‍ വൈദ്യുതി കടന്നു പോയാല്‍ ഫ്യൂസ് വയറിന് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ കറന്റ് സര്‍ക്യൂട്ടിലൂടെ ഒഴുകുന്നതിന്റെ ഫലമായി ഫ്യൂസ് വയര്‍ ഉരുകി വൈദ്യുത പ്രവാഹം നിലയ്ക്കും. എന്നാല്‍ ഇതിനുപയോഗിക്കുന്ന ഫ്യൂസ് വയര്‍ കട്ടി കൂടിയതാണെങ്കിലോ? ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.
ലൈന്‍ വോള്‍ട്ടേജ് 230 ആയി നിശ്ചയിച്ചാല്‍ പരമാവധി കടത്തി വിടാവുന്ന പവര്‍ = ജ=ഢക= 230ത5=1150 ണ.
ഇതില്‍ കൂടുതല്‍ അളവില്‍ വദ്യുതി കടന്നു പോയാല്‍ ഫ്യൂസ് വയര്‍ ഉരുകി വൈദ്യുതി വിച്ഛേദിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."