ഹാഫിസ് സഈദിന്റെ വീട്ടുതടങ്കല്‍; പാകിസ്താനില്‍ പ്രതിഷേധം
ഇസ്ലാമാബാദ്: ലഷ്കര്‍ നേതാവും മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനുമായ ഹാഫിസ് സഈദിന്റെ വീട്ടുതടങ്കലില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ പ്രക്ഷോഭം. പാകിസ്താനിലെ പ്രധാന നഗരങ്ങളായ ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി എന്നിവിടങ്ങളില്‍ സഈദിനു വേണ്ടി ഒരു വിഭാഗം ആളുകള്‍ രംഗത്തിറങ്ങി. ഇന്ത്യയുടെയും അമേരിക്കയുടെയും കടുത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് ഹാഫിസ് സഈദിനെ വീട്ടുതടങ്കലിലാക്കിയത്.
ലാഹോറിലെ വീട്ടിലാണ് സഈദ് ഇപ്പോഴുള്ളത്. പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് സായുധ പൊലിസ് വീടുവളഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ സബ് ജയിലായി ഹാഫിസിന്റെ വീടിനെ പ്രവിശ്യാ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ലാഹോറിലെ റോഡുകളില്‍ സഈദിനെ അനുകൂലിച്ച് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. ഇവ പൊലിസ് നീക്കം ചെയ്തു. അതിനിടെ, ജമാഅത്തുദ്ദഅ്വയുടെ ലാഹോറിലെ ഓഫിസില്‍ പാര്‍ട്ടി പതാകക്കു പകരം പാകിസ്താന് പതാക ഉയര്‍ത്തി. സഈദിന്റെ വീട്ടുതടങ്കല്‍ ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമാക്കുമെന്നു പാക് ദിനപത്രമായ എക്സ്പ്രസ് ട്രിബൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ പത്ത് തീവ്രവാദികളും 166 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."