HOME
DETAILS

ഇ.അഹമ്മദ് എം.പി അന്തരിച്ചു

  
backup
January 31 2017 | 21:01 PM

e-ahammed-skkr

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ  ഇ.അഹമ്മദ് എം.പി (78) അന്തരിച്ചു. 

ഇന്ന് പുലര്‍ച്ചെ 02.15 നായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണ വിവരം സ്ഥിരീകരിച്ചത്.

ഹൃദയ സ്തംഭനം മൂലം ഇന്നലെയാണ് ഇ. അഹമ്മദിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൃതദേഹം ഇന്ന് രാവിലെ എട്ട് മുതല്‍ 12 വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഉച്ചയോടെ ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലേക്ക് പുറപ്പെടും. കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ മൂന്നു മുതല്‍ 4.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കും.

വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്തു വരെ കോഴിക്കോട് ലീഗ് ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ സ്വദേശമായ കണ്ണൂര്‍ സിറ്റിയിലെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം സ്‌ട്രെക്ചറില്‍ ലോക്‌സഭാ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. പ്രത്യേക ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ ബോധരഹിതനായിരുന്നു. 

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, ജോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ആശുപത്രിയിലെത്തി ഇ. അഹമ്മദിനെ സന്ദര്‍ശിച്ചിരുന്നു.


ഭാര്യ സുഹറ 1999ല്‍ കാറപകടത്തില്‍ മരിച്ചു.  മക്കള്‍: റയീസ് (മസ്‌ക്കറ്റ്) നസീര്‍, ഡോ. ഫൗസിയ ഷെര്‍സാദ് (യു.എ.ഇ). മരുമകന്‍: ഡോ. ഷെര്‍സാദ് (യു.എ.ഇ). 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യു.എ.ഇ മുന്നിൽ

uae
  •  3 months ago
No Image

ഇനി സ്പാം കോളുകളുടെ ശല്യമുണ്ടാകില്ല; പൂട്ടിടാനൊരുങ്ങി ടെലികോം കമ്പനികള്‍

National
  •  3 months ago
No Image

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

uae
  •  3 months ago
No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago
No Image

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

Kerala
  •  3 months ago
No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  3 months ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

ഡൽഹി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ‌അനിശ്ചിതമായി വൈകുന്നു; വലഞ്ഞ് യാത്രക്കാർ

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago