ഓര്‍ഫനേജ് പൂര്‍വവിദ്യാര്‍ഥികള്‍ ഒരുമിച്ചു; സോളാര്‍ വൈദ്യുതി മുഴുവന്‍ കെ.എസ്.ഇ.ബിക്ക്
മങ്കട: പടിഞ്ഞാറ്റുമുറിയിലെ ഫസ്ഫരി എജ്യൂക്കേഷനല്‍ കോംപ്ലക്സ് സ്ഥാപിച്ച സോളാര്‍ വൈദ്യുതി കെ.എസ്.ഇ.ബിക്കു സ്വന്തം. മൗലാനാ അബ്ദുറഹ്മാന് ഫസ്ഫരി മെമ്മോറിയല്‍ ഓര്‍ഫനേജ് പൂര്‍വവിദ്യാര്‍ഥികള്‍ തങ്ങളുടെ വിദ്യാലയത്തിനു സംഭാവനയായി സ്ഥാപിച്ചു നല്കിയ ആറു കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍ വൈദ്യുതിയാണ് വൈദ്യുതി വകുപ്പിനു കൈമാറിയത്. ഓണ്‍ഗ്രിഡ് പദ്ധതി പ്രകാരമുള്ള കെ.എസ്.ഇ.ബി അനുമതിയോടെയാണ് ഇത്.
ഏകദേശം ആറ് കിലോ വാട്ട് വൈദ്യുതിയാണ് പ്രാഥമിക ഘട്ടത്തില്‍ ഇതു വഴി പൊതുവിതരണത്തിനെത്തുന്നത്. പകരം സോളാര്‍ സിസ്റ്റം ഉത്പാദിപ്പക്കുന്ന അത്രയും യൂനിറ്റ് വൈദ്യുതി ഫസ്ഫരി സ്ഥാപനങ്ങളുടെ പ്രതിമാസ ഉപയോഗത്തില്‍ നിന്നു കുറവു ചെയ്യും. ഇതിനായി പ്രത്യേക മീറ്റര്‍ റീഡര്‍ സോളാര്‍ പാനലിനു സമീപം സ്ഥാപിച്ചിട്ടുണ്ട്. ആറര ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ്. ഓര്‍ഫനേജ് പൂര്‍വവിദ്യാര്‍ഥി സംഘടന 'ഓസ്ഫോ' യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഫസ്ഫരി ഓര്‍ഫനേജിന്റെ നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാല്പതിന പദ്ധതികളില്‍ ഒന്നാണ് വൈദ്യുതി കെ.എസ്.ഇ.ബിക്കു നല്കുന്ന വിധമുള്ള പൂര്‍വവിദ്യാര്‍ഥികളുടെ വക സോളാര്‍ സിസ്റ്റം പദ്ധതി. സോളാര്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."