നാടിനെ മുള്‍മുനയില്‍ നിര്‍ത്തി മോക്ഡ്രില്‍
പെരിന്തല്‍മണ്ണ: അഗ്നി സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പൊന്ന്യാകുര്‍ശ്ശി ഐ.എസ്.എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോക്ഡ്രില്‍ നടത്തി. രാവിലെ പത്തേമുക്കാലോടെ സ്‌കൂള്‍ കെട്ടിടത്തിന് സമീപത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വിദ്യാര്‍ഥികളും അധ്യാപകരും ക്ലാസ് മുറികളില്‍ നിന്നും ഇറങ്ങിയോടി. വിവരമറിത്തെത്തിയ പെരിന്തല്‍മണ്ണ ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ തീ അണക്കുകയും സ്‌കൂള്‍ കെട്ടിടത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ഗോവണിയും വടവും ഉപയോഗിച്ച് കെട്ടി താഴെയിറക്കി. പരുക്കേറ്റവരെ കാരുണ്യ ആംബുലന്‍സ് സര്‍വീസിന്റെ വാഹനത്തില്‍ ആശുപത്രിയിലെക്ക് മാറ്റി.
നാടിനെയും നാട്ടുകാരെയും ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മോക്ഡ്രില്ലില്‍ , അപകട - ദുരന്ത ഘട്ടങ്ങളില്‍ എങ്ങിനെ അഭിമുഖീകരിക്കാം എന്ന സന്ദേശം കൈമാറി. സ്റ്റേഷന്‍ ഓഫിസര്‍ എല്‍ സുഗുണന്‍, ലീഡിങ് ഫയര്‍മാന്‍ ടി സുരേഷ്, ഫയര്‍മാന്‍മാരായ മുഹമ്മദലി , അഭിലാഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.പി വിജയന്‍, കോര്‍ഡിനേറ്റര്‍ കെ.പി അബ്ദുറഹ്മാന്‍, ജില്ല ട്രോമാകെയര്‍ അംഗം ഷഫീഖ് അമ്മിനിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."