പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്ക് അനുവദിച്ച വാഹനങ്ങള്‍ ലഭ്യമാക്കാന്‍ ഉടന്‍ നടപടി: സ്പീക്കര്‍
കൊണ്ടോട്ടി: മേഖലയിലെ നാല് പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്ക് മുന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച വാഹനം ലഭിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ബിസ്മി കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലുളള പാലിയേറ്റീവ് കെയര്‍ പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനം എം.എല്‍.എ ഫണ്ടില്‍ നിന്ന് നല്‍കാനായിരുന്നു നേരത്തെയുണ്ടായിരുന്ന സര്‍ക്കുലര്‍. എന്നാല്‍ ചില എം.എല്‍.എമാര്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം അനുവദിക്കുകയായിരുന്നു.
അടുത്ത ബജറ്റിന്റെ സമയത്ത് ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ധനമന്ത്രി അറിയിച്ചതായും സ്പീക്കര്‍ പറഞ്ഞു. മുന്‍ എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജി വേദിയില്‍ ഉന്നയിച്ച വിഷയത്തിന് മറുപടിയായാണ് സപീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്‌നേഹത്തിന്റെ കൂട്ടായ്മകള്‍ക്ക് പകരം ചിലര്‍ വിഭാഗീയതയുടെ വിത്തുകള്‍ വിതക്കാന്‍ ശ്രമിക്കുന്നത് നാം തടയണം.
മനുഷ്യരിലെ നന്‍മയെ പുറത്ത് കൊണ്ടുവരാനാണ് നമുക്ക് സാധിക്കേണ്ടതെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ടി.വി. ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി. ഫിസിയോതെറാപ്പി യൂനിറ്റ് പി.വി അന്‍വര്‍ എം.എല്‍.എയും പുനരധിവാസ കേന്ദ്രം എ.പി അനില്‍കുമാര്‍ എം.എല്‍.എയും സൈക്കോ കെയര്‍ യൂനിറ്റ് കെ മുഹമ്മദുണ്ണി ഹാജിയും ഉദ്ഘാടനം നിര്‍വഹിച്ചു.നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി ഉപഹാരം സമര്‍പ്പിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങളായ സറീന ഹസീബ്, എ.കെ അബ്ദുറഹ്മാന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അയ്യാടന്‍ മുഹമ്മദ് ഷാ മാസ്റ്റര്‍, യു.കെ മമ്മദീശ, അഡ്വ. കെ.കെ സമദ്, പി അബ്ദുറഹ്മാന്‍, മുസ്തഫ പുലാശ്ശേരി, ഇ.എം റഷീദ്, വി അബ്ദുല്‍ ഹക്കീം ബിസ്മി കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി മച്ചിങ്ങല്‍ ബഷീര്‍, ഇഖ്ബാല്‍ മാസ്റ്റര്‍ സംസാരിച്ചു. മാനസികരോഗഭിന്നശേഷി കുടുംബ സംഗമത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."