വിവാദത്തിനു പിന്നില്‍ പ്രതിപക്ഷത്തിന്റെ വിവരക്കേടെന്ന് ഭരണസമിതി
മഞ്ചേരി: നെല്ലിക്കുത്തില്‍ അഡ്വ. എം ഉമ്മര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിനു പി.പി ഉമ്മര്‍ ഹാജിയുടെ പേരിട്ടതിനെ ചൊല്ലി പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണന്നും പേരിട്ടത് കൗണ്‍സില്‍ തീരുമാനമനുസരിച്ചാണന്നും മുനിസിപ്പല്‍ ഭരണസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 24നു ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സ്‌കൂള്‍ കെട്ടിടത്തിനു നെല്ലികുത്തിലെ പി.പി ഉമ്മര്‍ ഹാജിയുടെ പേര് നല്‍കുന്നത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു. വ്യക്തമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ തീരുമാനം മിനുട്‌സില്‍ എഴുതിചേര്‍ക്കാന്‍ സാധിക്കാതെ പോയിയെന്നതാണ് വസ്തുത. നഗരസഭ വ്യാജരേഖ ഉണ്ടാക്കുകയാണന്ന ആരോപണം ഉയര്‍ത്തി ഭരണസമിതിയെ വിമര്‍ശനത്തിന്റെ മുനമ്പില്‍ നിര്‍ത്താനുള്ള നീക്കം വിലപ്പോവില്ല .
വിദ്യാഭ്യാസ കെട്ടിടങ്ങളുടെ നാമകരണത്തിനു വകുപ്പു ഡയറക്ടറുടെ അനുമതി വേണമെന്ന പ്രതിപക്ഷത്തിന്റെ വാദം വിവരമില്ലായ്മയാണ്. ഇത്തരം കെട്ടിടങ്ങള്‍ക്ക് നാമകരണം ചെയ്യാന്‍ നഗരസഭയുടെ തീരുമാനം മാത്രം മതിയെന്നതാണ് വസ്തുതയെന്നിരിക്കേ പ്രതിപക്ഷം തെറ്റുതിരുത്താന്‍ തയാറാവണം. മഞ്ചേരിയില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രതിഭകളുടെ പേരില്‍ വിവിധ റോഡുകളും പാലങ്ങളും കെട്ടങ്ങളും നിലനില്‍ക്കുന്നുണ്ട്. കൗണ്‍സില്‍ നടപടികളെകുറിച്ച് പ്രതിപക്ഷത്തിന്റെ വിവരക്കേടു പൊതുജനമധ്യത്തില്‍ പ്രകടമാവുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
മുനിസിപ്പല്‍ ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷനാണ് പുതുതായി നിര്‍മിച്ച ഈ സ്‌കൂള്‍ കെട്ടിടത്തിന്റെ കരാറുകാരന്‍ എന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. സാമൂഹ്യ വികസന മേഖലകളിലെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പി.പി ഉമ്മര്‍ ഹാജിയുടെ പേര് കെട്ടിടത്തിനു നല്‍കിയത്. പ്രാദേശികമായി ഇതിനോടും ആരും വിയോജിപ്പു പ്രകടപ്പിച്ചിട്ടില്ല. രാഷ്ട്രീയമായി പകപോക്കല്‍ നടത്താനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങള്‍ തിരിച്ചറിയുമെന്നും ഇക്കാര്യത്തില്‍ ഏതു അന്വേഷണം നേരിടാനും നഗരസഭ തയാറാണന്നും ഭരണസമിതി നേതാക്കള്‍ പറഞ്ഞു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി കബീര്‍, കൗണ്‍സിലര്‍ മരുന്നന്‍ മുഹമ്മദ് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."