ആസൂത്രണസമിതി രൂപവത്കരണവും വര്‍ക്കിങ് ഗ്രൂപ്പ് യോഗവും ചേര്‍ന്നു
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയുടെ പുതിയ പദ്ധതി തയാറാക്കുന്നതിന്റെ മുന്നോടിയായി നഗരസഭാ ആസൂത്രണസമിതി രൂപവത്കരണവും വര്‍ക്കിങ് ഗ്രൂപ്പ് യോഗവും നടന്നു. നിലമ്പൂര്‍ മിനി ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥിരസമിതി അധ്യക്ഷന്‍മാരായ എ ഗോപിനാഥ്, പാലോളി മെഹബൂബ്, മുംതാസ് ബാബു, ഷേര്‍ളിമോള്‍, ശ്രീജ ചന്ദ്രന്‍ തുടങ്ങിയവരും എന്‍.വേലുക്കുട്ടി, ഇസ്ഹാഖ് എന്നിവരും സംസാരിച്ചു.
ഏകദേശം എട്ടരകോടിയോളം രൂപയാണ് പ്രധാനമായും കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ നഗരസഭക്ക് ലഭിച്ചിട്ടുള്ളത്. ഇതിനനുസരിച്ചുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കുക. വര്‍ക്കിങ് ഗ്രൂപ്പുകളിലുണ്ടായ തീരുമാനങ്ങള്‍ അടുത്ത അയല്‍ക്കൂട്ടങ്ങളിലും തുടര്‍ന്ന് വാര്‍ഡുസഭകളിലും അവതരിപ്പിച്ചതിനു ശേഷം വികസന സെമിനാര്‍ നടത്തും. മാര്‍ച്ച് 31ന് മുന്‍പ് പദ്ധതി തയാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."