HOME
DETAILS

ഫൈസല്‍ വധം: ഇതുവരെ പിടിയിലായത് 12 പേര്‍; ഗൂഢാലോചനാ കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയായില്ല

  
backup
February 01 2017 | 00:02 AM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%87%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf



തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടശ്ശേരി ജയകുമാര്‍ (48) കൂടി അറസ്റ്റിലായതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം പന്ത്രണ്ടായി. എന്നാല്‍, കേസില്‍ ഗൂഢാലോചനാ കേന്ദ്രങ്ങള്‍ക്കെതിരേ ഇതുവരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ ബാബു, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, താനൂര്‍ സി.ഐ സി. അലവി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഗൂഢാലോചനാ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ജയകുമാറിനെ പിടികൂടിയത്. കൃത്യനിര്‍വഹണ കേസിലെ പ്രതികളായ തിരൂര്‍ മംഗലം പുല്ലാണി കരാട്ടുകടവ് സ്വദേശി കണക്കന്‍  പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന്  അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവരെ ഡിസംബര്‍ 6,7 തിയതികളിലും ഗൂഢാലോചനാ കേസിലെ പ്രതികളായ കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശിയും ഫൈസലിന്റെ സഹോദരീ ഭര്‍ത്താവുമായ പുല്ലാണി  വിനോദ് (39), ഫൈസലിന്റെ  മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് (32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെ നവംബര്‍ 27നും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ മുഖ്യ സൂത്രധാരനെന്നു പറയപ്പെടുന്ന തിരൂര്‍ മഠത്തില്‍ നാരായണന്‍, തിരൂര്‍ കുട്ടിച്ചാത്തന്‍പടി വിപിന്‍ദാസ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഫൈസല്‍ കൊല്ലപ്പെട്ട് രണ്ടു മാസം പൂര്‍ത്തിയായിട്ടും കേസന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍  കഴിഞ്ഞ 19ന് സര്‍വകക്ഷി സമരസമിതി ചെമ്മാട് ടൗണ്‍, കക്കാട് ദേശീയപാത എന്നിവ ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് കേസ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ 2016 നവംബര്‍ 19നാണ് ഫാറൂഖ് നഗറില്‍വച്ചു ഫൈസല്‍ വെട്ടേറ്റു മരിച്ചത്. കേസില്‍ നേരത്തേ പിടിയിലായ പ്രതികള്‍ വിവിധ ജയിലുകളില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അതേസമയം, ഗൂഢാലോചനാ കേന്ദ്രങ്ങളായ തിരൂര്‍ ആര്‍.എസ്.എസ് സേവാമന്ദിര്‍, നന്നമ്പ്ര വിദ്യാനികേതന്‍ സ്‌കൂള്‍ എന്നിവയ്‌ക്കെതിരേ ഇതുവരെ പൊലിസ് നടപടിയെടുത്തിട്ടില്ല.സംഭവത്തില്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് സര്‍വകക്ഷി സമരസമിതിയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago