'നോ-സ്‌കാല്‍പല്‍ വാസക്ടമി' കാംപയിന് തുടക്കമായി
മലപ്പുറം: കുടുംബക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പുരുഷപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി ബോധവല്‍ക്കരണ കാംപയിന്‍ ആരംഭിച്ചു. 15 ആരോഗ്യ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം, ലഘുലേഖ വിതരണം, പരിശീലനം, എന്‍.എസ്.വി ക്യാംപുകള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
പുരുഷവന്ധീകരണത്തിന് നൂതനമാര്‍ഗമായ നോണ്‍ സ്‌കാല്‍പല്‍ വാസക്ടമിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. മലപ്പുറം കുടുംബശ്രീ സമ്മേളനഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുധാകരന്‍ നിര്‍വഹിച്ചു.
ഡെപ്യൂട്ടി കലക്ടര്‍ എ. നിര്‍മ്മലകുമാരി അധ്യക്ഷയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍ കര്‍മപദ്ധതി വിശദീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍.എസ് രജസി ക്ലാസെടുത്തു. ജില്ലാ മാസ്മീഡിയ ഓഫിസര്‍ ടി.എം ഗോപാലന്‍, ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസര്‍ കെ.പി സാദിഖ് അലി, ബി.സി.സി കണ്‍സള്‍ട്ടന്റ് ഇ.ആര്‍ ദിവ്യ, കോഡിനേറ്റര്‍ പി. സന്ദീപ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."