മഞ്ചേരി മെഡിക്കല്‍ കോളജ്: കുറവുകള്‍ നികത്താന്‍ തിരക്കിട്ട ശ്രമം
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ അഞ്ചാമത് എം.ബി.ബി.എസ് ബാച്ചിനു മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശന അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ തുടങ്ങി. ഡോക്ടര്‍മാരുടെ കുറവുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാണിച്ചാണ് മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശന അനുമതി നിഷേധിച്ചത്.
16 ശതമാനം പ്രൊഫസര്‍മാരുടെ കുറവുകളും 21 ശതമാനം റെസിഡന്റ് ഡോക്ടര്‍മാരുടെ കുറവുകളും നികത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നടക്കേണ്ടത്. കൂടാതെ, മെഡിക്കല്‍ കോളജിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ കുറവുകള്‍, ക്വാര്‍ട്ടേഴ്സ്, ഗ്രൗണ്ട്, ലക്ചര്‍ ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും വേഗത്തില്‍ ഒരുക്കേണ്ടതായിട്ടുണ്ട്.
വിദ്യാര്‍ഥികളുടെയും ജീവനക്കാരടെയും ഹോസ്റ്റലുകളും വേണ്ടവിധത്തില്‍ സജ്ജമാകാത്തതും തിരിച്ചടിയായിട്ടുണ്ട്. കുറവുകള്‍ നികത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് മെഡിക്കല്‍ കൗണ്‍സിലിനു സമര്‍പ്പിച്ചാല്‍ മാത്രമേ അഞ്ചാം ബാച്ച് അംഗീകാരം എം.സി.ഐ പുനഃസ്ഥാപിക്കുകയുള്ളൂ.
മെഡിക്കല്‍ കോളജിന്റെ പ്രാഥമിക സൗകര്യങ്ങള്‍ വിവിധ ഘട്ടങ്ങലിലായി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച സമയത്ത് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, വികസന കാര്യങ്ങളില്‍ സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് നയമാണ് തുടരുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ലഭിക്കേണ്ട നിര്‍ണായക വര്‍ഷമാണ് അഞ്ചാം ബാച്ചിന്റേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."