പൂന്താനം സാഹിത്യോത്സവം 10ന് തുടങ്ങും
മലപ്പുറം: പൂന്താനം സാഹിത്യോത്സവം ഫെബ്രുവരി പത്തിനു തുടങ്ങും. കവിയുടെ ജന്മനാടായ കീഴാറ്റൂരില്‍ 10,11,12 തിയതികളിലായാണ് പരിപാടി. 10ന് രാവിലെ 10നു സര്‍ഗസംഗമം യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 10ന് നാടക വിചാര സദസ് കേരള സംഗീത നാടക അക്കാദമി അംഗം ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും.
ടൂറിസം വകുപ്പ് നിര്‍മിച്ച പൂന്താനം സ്മാരക ഗാലറി ഓഡിറ്റോറിയവും മന്ത്രി തുറന്നുകൊടുക്കും. എ.പി അനില്‍കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. പൂന്താനം സാഹിത്യ പുരസ്‌കാരം ടി. പത്മനാഭന് മന്ത്രി നല്‍കും. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. സാഹിത്യോത്സവ സപ്ലിമെന്റ് പ്രകാശം ജില്ലാ കലക്ടര്‍ അമിത് മീണയും പുസ്തകോത്സവ ഉദ്ഘാടനം പി.കെ പാറക്കടവും നിര്‍വഹിക്കും. വൈകിട്ട് ആറിന് കലാസന്ധ്യ ശ്രീജിത്ത് പെരുന്തച്ചന്‍ ഉദ്ഘാടനം ചെയ്യും. കേരളാ സംഗീത നാടക അക്കാദമിയുടെ മത്സ്യഗന്ധി നാടകം അരങ്ങേറും. രാത്രി എട്ടിന് നൃത്തങ്ങളുണ്ടാകും.
സമാപന ദിവസമായ 12ന് രാവിലെ 10ന് സാഹിത്യ സമ്മേളനം മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. രാത്രി ഏഴിന് സമാപന സമ്മേളനം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇശല്‍ വസന്തം പരിപാടി മുന്‍ മന്ത്രി ടി.കെ ഹംസ ഉദ്ഘാടനം ചെയ്യും. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീറും ഹുസ്‌നുല്‍ ജമാലും പ്രണയ കാവ്യം മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."