HOME
DETAILS

അഗ്നിശമനസേനയെ തീയിലെറിയരുത്!

  
backup
February 01 2017 | 00:02 AM

%e0%b4%85%e0%b4%97%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b6%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%87%e0%b4%a8%e0%b4%af%e0%b5%86-%e0%b4%a4%e0%b5%80%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%b1%e0%b4%bf%e0%b4%af



മഞ്ചേരി: അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായിവരുന്ന വിവിധ സൗകര്യങ്ങള്‍ ഇല്ലാതായതോടെ ജില്ലയിലെ അഗ്നിശമന സേന അഗ്നിപരീക്ഷയില്‍. അടിയന്തിര ഘട്ടങ്ങളില്‍ വാട്ടര്‍ അതോറ്റിയുടെ മെയിന്‍ പൈപ്പുവഴി അഗ്നിശമനസേനയ്ക്കു വളരെ വേഗത്തില്‍ വെള്ളം ലഭ്യമാക്കുന്ന ഫയര്‍ ഹൈഡ്രെന്റ് സൗകര്യം നിലവിലില്ലാത്തതു ജില്ലയിലെ അഗ്നിശമനസേനയ്ക്കു പരീക്ഷണമാകുകയാണ്.
നേരത്തെ പ്രധാന ടൗണുകളിലെല്ലാം ഫയര്‍ ഹൈഡ്രെന്റ് സംവിധാനമുണ്ടായിരുന്നു. എന്നാല്‍, റോഡുകള്‍ വീതികൂട്ടുന്നതിനിടെ ഇതില്‍ പലതും നശിച്ചു. ഒന്‍പതിനായിരം ലിറ്റര്‍ വെള്ളം കരുതിവയ്ക്കാവുന്ന വാട്ടര്‍ ലോറികളും ജില്ലയിലെ സേനാ കേന്ദ്രങ്ങളില്‍ കുറവാണ്. തീപിടിത്തം സംഭവിക്കുമ്പോള്‍ ഫയര്‍ എന്‍ജിനുകളില്‍ വെള്ളം നിറയ്ക്കുന്നതിനു നെട്ടോട്ടമോടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ശക്തമായ ചൂടില്‍ മലകളും അടിക്കാടുകളും കത്തിയമരുന്നതു കാരണം നിരവധി ഫോണ്‍ കോളുകളാണ് ദിനേന ജില്ലയിലെ അഗ്നിശമനസേനാ കേന്ദ്രങ്ങളിലെത്തുന്നത്.
മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി ഫയര്‍ സ്റ്റേഷനുകളാണ് തീ അണയ്ക്കാന്‍ വെള്ളമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. മലപ്പുറത്ത് ഫയര്‍ യൂനിറ്റ് പരിധിയിയിലെ കിണറ്റില്‍ വെള്ളം വറ്റിത്തുടങ്ങിയതോടെ  പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസം 37 ഫോണ്‍ കോളുകളാണ് ഈ അഗ്നിശമനസേനാ യൂനിറ്റിലെത്തിയത്. സേനാംഗങ്ങളും ആവശ്യത്തിനില്ല. 24 സേനാ അംഗങ്ങള്‍ വേണ്ട യൂനിറ്റില്‍ എട്ടു പേരുടെ കുറവുണ്ട്.
പെരിന്തല്‍മണ്ണയിലെ ഫയര്‍ യൂനിറ്റിലും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇവിടെ കുന്നുകളും കാടുകളും കൂടുതലുള്ളതിനാല്‍ തീപിടിത്ത ദുരന്തങ്ങളും വര്‍ധിച്ചിരിക്കുകയാണെന്നു സേനാംഗങ്ങള്‍ പറയുന്നു. ലീഡിങ് ഫയര്‍മാന്‍, സ്റ്റേഷന്‍ ഡ്രൈവര്‍ തുടങ്ങി നിരവധി തസ്തികകളില്‍ അംഗങ്ങളുടെ കുറവ് കാരണം ദുരന്തങ്ങളെ പെട്ടെന്നു നേരിടാന്‍ കഴിയാതെവരികയാണ്. മഞ്ചേരിയില്‍  കച്ചേരിപ്പടിയിലെ യൂനിറ്റിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കിണറ്റിലെ വെള്ളമായിരുന്നു സേനയുടെ ഏക ആശ്രയം. ഇതും വറ്റിത്തുടങ്ങിയതോടെ  മറ്റെവിടെനിന്നെങ്കിലും വെള്ളം തേടിപ്പിടിക്കേണ്ട അവസ്ഥയാണ്.
തിരൂരില്‍ നിലവില്‍ കുഴല്‍ക്കിണര്‍ വഴി സേനയ്ക്കു വെള്ളം ലഭ്യമാകുന്നുണ്ടങ്കിലും വര്‍ധിച്ചുവരുന്ന തീപിടിത്തങ്ങളെ നേരിടാന്‍ ഫയര്‍ ഹൈഡ്രെന്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ തീപിടിത്ത ദുരന്തങ്ങളെ നേരിടാനുള്ള വാട്ടര്‍ ലോറി ഉണ്ടായിരുന്നുവെങ്കിലും 2007ല്‍ ഈ വാഹനം പണിമുടക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago