കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയത്തിലേക്ക് ഇന്നലെ യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സര്‍വകലാശാല എന്‍ജിനിയറിങ് കോളജിലെ ക്ലാസ് പുനരാരംഭിക്കുക, അധ്യാപകര്‍ക്ക് പേടികൂടാതെ ജോലി ചെയ്യാന്‍ അവസരമൊരുക്കുക, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുടെ യോഗ്യത പരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്ററി കമ്മിറ്റിയാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. പൊലിസ് ലാത്തിച്ചാര്‍ജില്‍ റിയാസ് മുക്കോളി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ഉപരോധം തുടര്‍ന്നതിനെ തുടര്‍ന്ന് പി.വി.സി ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും സമരക്കാര്‍ തയാറായില്ല. പിന്നീട് വൈസ് ചാന്‍സലര്‍ ഔദ്യോഗിക വസതിയിലേക്കു സമരക്കാരെ ചര്‍ച്ചയ്ക്കു ക്ഷണിക്കുകയായിരുന്നു.
ഉപരോധ സമരം പി.ടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷനായി. എ.എം രോഹിത്, സിദ്ദീക് പന്താവൂര്‍, പി.ആര്‍ രോഹില്‍നാഥ്, പി. നിധീഷ്, പി. റംഷാദ്, ജിത് പുളിക്കല്‍, ലത്തീഫ് കല്ലിടുമ്പന്‍, സി. ഉണ്ണി മൊയ്തു, അലി മോന്‍ തടത്തില്‍, ടി.പി അസ്താഫ്, ലത്തീഫ് കൂട്ടലുങ്ങല്‍, ഹുസൈന്‍ കണ്ണമംഗലം, അന്‍വര്‍ അരൂര്‍, പി.പി അലി ഫൈസല്‍, അജ്മല്‍ വലിയോട്, അസീസ് കൈപ്രന്‍, എ.പി റഹ്മാന്‍, സി. മുഹമ്മദ്, സലാം പടിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."