HOME
DETAILS

അറബ് ജനതയുമായി ഇന്ത്യയെ കൂട്ടിയിണക്കിയ വ്യക്തി

  
backup
February 01 2017 | 02:02 AM

arab-and-india-people-relations-step-e-ahmed

ഇന്ത്യയെന്ന മഹാരാജ്യത്തെ അറബ് സമൂഹവുമായി ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഏറെ പങ്കു വഹിച്ചയാളായിരുന്നു ഇ. അഹമ്മദ്. ഇന്ത്യയുടെ യശസ്സ് ആഗോളതലത്തില്‍ ഉയര്‍ത്തിയപ്പോഴും അറബ് ഭരണാധികാരികളുമായും അറബ് സമൂഹവുമായും അദ്ദേഹം എന്നും അഗാധമായ ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്. ഈ ബന്ധം കണ്ടാണ് ഇന്ത്യന്‍ ഭരണകൂടം വിദേശകാര്യ വിഷയങ്ങളില്‍ പലപ്പോഴും അദ്ദേഹത്തെ പല പ്രതിസന്ധിഘട്ടങ്ങളില്‍ ഇതിനായി നിയോഗിക്കപ്പെട്ടത്. ഇതേ ബന്ധം മൂലമാണ് നാല് തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു അറബ് ലീഗിലും പങ്കെടുത്തത്. ഇത് തന്നെയാണ് ഇദ്ദേഹവും അറബ് ലോകവും ഇന്ത്യയും തമ്മിലുള്ള ബന്ധം വിളിച്ചോതുന്നതും. കൂടാതെ, 2000ല്‍ ജോര്‍ദാനിലെ അമ്മാനിലെ ഇന്ത്യന്‍ ലോക പാര്‍ലമെന്ററി സമ്മേളനത്തിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2004ല്‍ ഫലസ്തീനിലെ ഇസ്രാഈലിന്റെ കിരാതനീക്കങ്ങള്‍ക്കിടെ റാമല്ലയിലെ ഫലസ്തീന്‍ ചരിത്ര പുരുഷനായിരുന്ന യാസര്‍ അറാഫത്തിനെ ചെന്ന് സന്ദര്‍ശനം നടത്തിയത് ചരിത്രത്തില്‍ ഇന്നും ഉല്ലേഖനം ചെയ്യപ്പെട്ട ഇന്ത്യ അറബ് ബന്ധത്തിന്റെ തങ്ക ലിപികളാണ്.

1984ല്‍ കേരള വ്യവസായ മന്ത്രിയായിരിക്കെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ ഉന്നതതല സംഘത്തെ നയിക്കാന്‍ ഇന്ദിരഗാന്ധി നിയോഗിച്ചതോടെയാണ് അഹമ്മദ് ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം കൂടുതല്‍ ശക്തമായത്. 1997 ലെ മക്കയിലെ മിന ദുരന്തകാരണം കണ്ടെത്തുന്ന സംഘത്തെ നയിച്ചതും ഇ അഹമ്മദാണെന്ന സത്യം പലര്‍ക്കും അറിയില്ല. ഇങ്ങനെ നിരവധി വിദേശ, വിശിഷ്യാ അറബ് ലോകവുമായുള്ള കൂടിക്കാഴ്ചക്ക് ഇ അഹമ്മദ് രാജ്യത്തിന് വേണ്ടി സംഭാവനകള്‍ നിരവധിയാണ്.

ഇതേ ബന്ധത്തിന്റെ പേരിലാണ് ഗള്‍ഫ് യുദ്ധത്തിന് ശേഷം കുവൈത്ത് നാഷണല്‍ അസംബ്ലി സന്ദര്‍ശിച്ച ലോക രാജ്യങ്ങളില്‍ നിന്നുള്ള രണ്ടാമത്തെ പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടത്. 'രാജ്യം നഷ്ടപ്പെട്ട അലഞ്ഞ ഞങ്ങള്‍ക്ക് ഐക്യദര്‍ഢ്യം പ്രകടിപ്പിച്ച മഹാനായ താങ്കളെ ഒരിക്കലും മറക്കില്ലെന്നാണ്' കുവൈത്ത് അമീര്‍ അഹമ്മിനോട് അന്ന് പറഞ്ഞത്. കൂടാതെ ഇറാഖില്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി തടവിലാക്കിയപ്പോഴും സോമാലിയയിലും മറ്റു രാജ്യങ്ങളിലും പ്രക്ഷോഭങ്ങളില്‍ തടവിലായ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഇദ്ദേഹം നടത്തിയ സാഹസിക നീക്കം അന്ന് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയതാണ്. അറബ് ലോകവുമായുള്ള ബന്ധമാണ് ഇവിടെയും സഹായകരമായത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളില്‍ ഒന്നായിരുന്നു മലയാളിയായ നൗഷാദിന്റെ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ സഊദി ശരീഅത്ത് കോടതി 2006 വിധി പുറപ്പെടുവിച്ചപ്പോള്‍, ഇ അഹമ്മദ് നടത്തിയ നീക്കങ്ങള്‍ മൂലം വിധിക്കെതിരെ നീങ്ങി അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ കിടക്കുകയാണ്.

സഊദിയുമായി ചര്‍ച്ച നടത്തിയത് മൂലം ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചത് എടുത്തു പറയേണ്ട കാര്യമാണ്. 2004 വരെ വെറും 72,000 മാത്രമുണ്ടായിരുന്ന ഹജ്ജ് ക്വാട്ട തന്റെ ശ്രമഫലമായി 1,70,000 ആയി കൂട്ടാന്‍ സഊദി അറേബ്യയെ പ്രേരിപ്പിച്ചതും അദ്ദേഹമാണ്. കൂടാതെ, ഫലസ്തീന്‍ വിഷയത്തിലും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ അഹമ്മദ് പ്രയത്‌നിച്ചു. അറബ്, വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഉള്ള ബന്ധത്തിന്റെ ഫലമായാണ് വിദേശകാര്യ മന്ത്രി പദവും അദ്ദേഹത്തെ തേടിയെത്തിയത്. സഊദിയുമായും സഊദി ഭരണാധികാരികളുമായും അഭേദ്യമായ ബന്ധമുണ്ടായിരുന്ന അദ്ദേഹം അഞ്ചു തവണ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗികസംഘത്തിലെ അംഗമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago