ബജറ്റ്: ഗ്രാമീണ, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍
ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയിലും കാര്‍ഷിക രംഗത്തും ഏറെ പ്രതീക്ഷകള്‍ നല്‍കി ധനമന്ത്രി ജയ്റ്റ്‌ലിയുടെ നാലാം ബജറ്റ്. കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപയുടെ വായ്പ പ്രഖ്യാപിച്ച ബജറ്റില്‍ വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപയും ക്ഷീരമേഖലയ്ക്ക് 8000 കോടിയും വിലയിരുത്തി.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
കാര്‍ഷികം
- കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപയുടെ വായ്പ
- ചെറുകിട ജലസേചനപദ്ധതികള്‍ക്ക് 5000 കോടി
- കാര്‍ഷികരംഗത്ത് 4.1% വളര്‍ച്ച പ്രതീക്ഷിക്കുന്നു
- കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും
- വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപക്ഷീരമേഖലയ്ക്ക് 8000 കോടി
ഗ്രാമവികസനം
- 50,000 ഗ്രാമങ്ങളെ ദരിദ്രവിമുക്തമാക്കും
- 2018 മെയ് 1നകം മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കും
റെയില്‍വേ
-
അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയുടെ റെയില്‍ സുരക്ഷാഫണ്ട് സ്വരൂപിക്കും
-
റെയില്‍വേക്കുള്ള ബജറ്റ് വിഹിതം 1,31,000 കോടി; സര്‍ക്കാര്‍ നല്‍കുന്നത് 55,000 കോടി
-
ഐആര്‍സിടിസി ബുക്കിങിന് സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കി
-
3500 കിലോമീറ്റര്‍ പുതിയ റെയില്‍പാത കമ്മീഷന്‍ ചെയ്യും
-
2020നകം എല്ലാ കോച്ചുകളിലും ബയോടോയ്‌ലറ്റുകള്‍
-
7000 സ്‌റ്റേഷനുകള്‍ സൗരോര്‍ജ്ജത്തിന് കീഴിലാക്കും
-
500 സ്‌റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും;ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും
-
2019ഓടെ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കും
-
തീര്‍ഥാടനത്തിനും ടൂറിസത്തിനും പ്രത്യേക ട്രെയിനുകള്‍
ആരോഗ്യം
-
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും
-
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യസ്ഥിതി രേഖപ്പെടുത്തിയ ആധാര്‍കാര്‍ഡ്
-
മുതിര്‍ന്നവര്‍ക്കായി ഹെല്‍ത്ത് കാര്‍ഡും
-
കേരളത്തിന് എയിംസ് ഇല്ല, പുതിയ എയിംസ് ഗുജറാത്തിനും ഝാര്‍ഖണ്ഡിനും
മറ്റു പ്രഖ്യാപനങ്ങള്‍
-
മഹിളാ ശാക്തീകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 500 കോടി
-
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പദ്ധതികള്‍ക്കായി 1.84 ലക്ഷം കോടി വകയിരുത്തും
-
പ്രവേശന പരീക്ഷകള്‍ക്ക് ഏകീകൃത സംവിധാനം
-
യുജിസി നിയമം പരിഷ്‌കരിക്കും
-
ദേശീയ പാതകള്‍ക്കായി 64,000 കോടി രൂപ
-
ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണം ഇടപാട് സേവനമായ ആധാര്‍ പേ
-
ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കായി 20 ലക്ഷത്തോളം പുതിയ പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) മെഷീനുകള്‍
-
ഭീം ആപ്പ് പ്രോല്‍സാഹിപ്പിക്കുന്നതിനായി രണ്ടു പദ്ധതികള്‍ 2500 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് ലക്ഷ്യമിടുന്നത്
-
എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്റ് സൗകര്യം
-
ഭാരത് നെറ്റ് പദ്ധതിക്ക് 10,000 കോടിഒന്നരലക്ഷം
-
ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."