HOME
DETAILS

ഏങ്ങണ്ടിയൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു

  
backup
May 27 2016 | 21:05 PM

%e0%b4%8f%e0%b4%99%e0%b5%8d%e0%b4%99%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ഗുരുതരവാസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. ചെമ്പന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ശശികുമാര്‍(43) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. സംസ്‌കാരം പൊക്കുളങ്ങര കടപ്പുറത്തെ വീട്ടില്‍ നടത്തി. ശശികുമാറിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിക നിയോജകമണ്ഡലത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ നടത്തി. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് ആറുവരെ ചേറ്റുവ മുതല്‍ ചെന്ത്രാപ്പിന്നി വരെയുള്ള മേഖലയിലായിരുന്നു ഹര്‍ത്താല്‍. 

ഭവാനിയാണ് അമ്മ. ഭാര്യ: അംബികസുനി. മക്കള്‍: അഞ്ജന, തേജശ്രീ. ടെംപോ ഡ്രൈവറായിരുന്നു ശശികുമാര്‍. ശശികുമാറിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ബി.ജെ.പി പ്രവര്‍ത്തകരായ ആറു പേരെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. പൊലിസ് കാവലില്‍ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബി.ജെ.പി പ്രവര്‍ത്തകരായ ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പാലത്തിനു സമീപം പണിക്കശേരി ബിനീഷ് (36), പൊക്കുളങ്ങര കടപ്പുറം സ്വദേശികളായ ചുള്ളിയില്‍ ഷജില്‍ (കുഞ്ഞുണ്ണി 38), ചുള്ളിയില്‍ ബാബു (ബാബുട്ടി 46), ചുള്ളിയില്‍ ബിജു (37), കൊട്ടുക്കല്‍ കടവില്‍ കൃഷ്ണദാസ് (22), പൊക്കുളങ്ങര പടിഞ്ഞാറ് വെണ്ണാരത്തില്‍ സുദര്‍ശനന്‍ (48) എന്നിവരെയാണു വലപ്പാട് സി.ഐ ആര്‍.രതീഷ്‌കുമാര്‍, വാടാനപ്പള്ളി എസ്.ഐ എസ്.അഭിലാഷ്‌കുമാര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. സംഭവത്തിനിടയില്‍ ശശികുമാറിന്റെ ബൈക്കിടിച്ചു പരുക്കേറ്റ, കേസിലെ മറ്റൊരു പ്രതിയായ പൊക്കുളങ്ങര കടപ്പുറം ചുള്ളിയില്‍ ഗിരീഷ് (41) പൊലിസ് കാവലില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ ആക്രമിക്കാനുപയോഗിച്ച വാള്‍, ഇരുമ്പ് പൈപ്പുകള്‍, ആക്രമണത്തിനെത്തിയ ടാറ്റ സുമോ വാഹനം എന്നിവ പൊലിസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മികച്ച യുവ ഫുട്ബാള്‍ താരത്തിനുള്ള കോപ ട്രോഫി പുരസ്‌കാരം ലമീന്‍ യമാലിന്

Football
  •  a month ago
No Image

വിദേശ പഠനം, തൊഴിൽ കുടിയേറ്റം; ലൈസൻസില്ലാത്ത  റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ 10,000ത്തോളം

Kerala
  •  a month ago
No Image

ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം രോഡ്രിക്ക്; നേട്ടം വിനീഷ്യസ് ജൂനിയറിനെ മറികടന്ന്

Football
  •  a month ago
No Image

ജീവനക്കാരുടെ സ്ഥലംമാറ്റം: കാലിക്കറ്റ് വി.സിയെ മൂന്ന് മണിക്കൂർ പൂട്ടിയിട്ടു- സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: കേസെടുത്ത് പൊലിസ്, പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍

Kerala
  •  a month ago
No Image

ജനക്കൂട്ടത്തെ കൈയിലെടുത്ത് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

Kerala
  •  a month ago
No Image

കാസര്‍കോട് നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ട്പുരക്ക് തീപിടിച്ചു

Kerala
  •  a month ago
No Image

ജാതി സെൻസസിൽ മൗനം; ജനസംഖ്യാ കണക്കെടുപ്പ് അടുത്തവർഷം

National
  •  a month ago
No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  a month ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  a month ago