കേരളത്തെ തഴഞ്ഞു; ഇക്കുറിയും എയിംസില്ല
ന്യൂഡല്‍ഹി: കേരളം ഉന്നയിച്ച മുഖ്യ ആവശ്യങ്ങളെല്ലാം ബജറ്റില്‍ അവഗണിക്കപ്പെട്ടു. എയിംസിനു വേണ്ടിയുള്ള ദീര്‍ഘ ആവശ്യം ഇക്കുറിയും തള്ളി. കൊച്ചി മെട്രോയ്ക്കും ഫാക്ടിനും ഒരു രൂപപോലും നല്‍കിയില്ല.
റെയില്‍വേയുടെ കാര്യത്തിലും കേരളം അവഗണിക്കപ്പെട്ടു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയ ബജറ്റ് പ്രസംഗത്തില്‍ കേരളത്തെ പരാമര്‍ശിക്കുക പോലും ഉണ്ടായില്ല. എന്നാല്‍, സംസ്ഥാനത്തിന്റെ മൊത്തം ബജറ്റ് വിഹിതത്തില്‍ പതിവു വര്‍ധനയുണ്ട്. സംസ്ഥാനത്തിനുള്ള നികുതി വിഹിതത്തില്‍ (ആകെ നികുതിയുടെ 2.5 ശതമാനം) 16,891.75 കോടി രൂപ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇത് 15,225.02 കോടി രൂപയായിരുന്നു.
ഇ. അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ അനാദരവു കാട്ടിയതില്‍ പ്രതിഷേധിച്ചു കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ലോക്‌സഭയില്‍ നിന്നിറങ്ങിപ്പോയതിനാല്‍ സംസ്ഥാനത്തിന്റെ പ്രതിഷേധവും പാര്‍ലമെന്റില്‍ ഉയര്‍ന്നില്ല. ബജറ്റിലെ മറ്റു വിഹിതങ്ങള്‍ (ബ്രാക്കറ്റില്‍ 2016-17ലെ ബജറ്റ് വിഹിതം) ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡ് : 58.24 കോടി (53.98 കോടി) എഫ്.എ.സി.ടി: തുകയില്ല (ആറു കോടി) ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ്: 200 കോടി (80 കോടി) കായംകുളം ഉള്‍പ്പെടെയുള്ള എന്‍.ടി.പി.സി താപനിലയങ്ങള്‍ക്ക് : 28,000 കോടി (30,000 കോടി) ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ഉള്‍പ്പെടെ 25 സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്: 1,166 കോടി (1,069 കോടി) കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് : 37.28 കോടി (33.31 കോടി) കൊച്ചിന്‍ കപ്പല്‍ ശാല : 507 കോടി (116 കോടി) കൊച്ചിന്‍, ചെന്നൈ പോര്‍ട്ട് ട്രസ്റ്റുകളുടെ പദ്ധതി വികസനത്തിന്: 53 കോടി വിവിധ ബോര്‍ഡുകള്‍ക്കുള്ള വിഹിതം: റബര്‍ ബോര്‍ഡ് 142.60 കോടി തേയില ബോര്‍ഡ് 160.10 കോടി കോഫി ബോര്‍ഡ് 140.10 കോടി സ്‌പൈസസ് ബോര്‍ഡ് 82.10 കോടി കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിന് നാലു കോടി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി 105 കോടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."