HOME
DETAILS
MAL
റെയില്‍ സുരക്ഷക്ക് ഒരു ലക്ഷം കോടി
backup
February 01 2017 | 06:02 AM
ന്യൂഡല്‍ഹി: റെയില്‍വേ സുരക്ഷയ്ക്കായി ബജറ്റില്‍ ഒരു ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് പ്രോത്സാഹിപ്പിക്കും. റെയില്‍വേയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റായ ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി.
3,500 കിലോമീറ്റര്‍ പുതിയ റെയില്‍പാത കമ്മീഷന് ചെയ്യും. 2019 ഓടെ രാജ്യത്തെ എല്ലാ ട്രെയിന്‍ ബോഗികളിലും ബയോ ടോയ്ലറ്റുകള് സജ്ജീകരിക്കും. 2,000 സ്റ്റേഷനുകള്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റും. പ്രത്യേക വിനോദ സഞ്ചാര സോണുകള്‍ പ്രഖ്യാപിക്കും. റെയില്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ മിത്ര കോച്ച് പദ്ധതി തുടങ്ങും. രാജ്യത്തെ 500 സ്റ്റേഷനുകളില്‍ ലിഫ്റ്റ് സൗകര്യമൊരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."