12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പോക്കര്‍ക്ക് വീട്ടിലെത്താന്‍ വഴിയായി
നാദാപുരം: ഉദാരമതിയുടെ കാരുണ്യത്തില്‍ 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുമ്മങ്കോട്ടെ പി.കെ പോക്കറുടെ വീട്ടിലേക്ക് വഴിയായി. അയല്‍വാസിയുടെ നിസ്സഹകരണമായിരുന്നു നാളിതുവരെ പോക്കരെയും കുടുംബത്തെയും ദുരിതത്തിലാക്കിയത്.
വീട്ടിലേക്കു വഴി നിര്മിക്കുമ്പോഴെല്ലാം അയല്‍വാസി എതിര്‍പ്പുമായി രംഗത്തു വരികയും പലവിധത്തിലും തടസപ്പെടുത്തുന്നുതും പതിവായിരുന്നു. സംഭവത്തില്‍ നടന്ന മധ്യസ്ഥശ്രമങ്ങളും പരാജയപ്പെട്ടു. അടുത്തിടെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലൂടെ നിര്‍മിച്ച വഴിയും ഈ വീട്ടുടമ തകര്‍ത്തതോടെ നാദാപുരം എസ്.ഐ അഭിലാഷ് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.
ഒടുവില്‍ പൊതുപ്രവര്‍ത്തകനും നാദാപുരം ജുമുഅത്ത് പള്ളി സെക്രട്ടറിയുമായ കിഴക്കേ മഠത്തില്‍ കുഞ്ഞബ്ദുല്ലയുടെ സഹായത്തോടെ എസ്.ഐ അഭിലാഷ് വഴിപ്രശ്നം പരിഹിരിക്കുകയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് വഴിക്കാവശ്യമായ സ്ഥലം സൗജന്യമായി നല്കാന് കുഞ്ഞബ്ദുല്ല തയാറായി. തുടര്‍ന്ന് ഇന്നലെ നാദാപുരത്ത് നിന്നെത്തിയ പൊലിസ് സംഘം തൊഴിലാളികളുടെ സഹായത്തോടെ വഴിവെട്ടി പ്രശ്നം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."