മുക്കത്തെ ബിവറേജസ് ഇരുപ്പുസമരം മൂന്നാം ദിവസത്തിലേക്ക് നാട്ടുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിവിധ സംഘടനകള്‍
മുക്കം: നഗരസഭയിലെ കയ്യിട്ടാപൊയിലില്‍ പുതുതായി ആരംഭിക്കാന്‍ നീക്കം നടക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ നാട്ടുകാര്‍ നടത്തുന്ന ഇരിപ്പുസമരം മുന്നാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഐക്യദാര്‍ഢ്യവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി.
പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ സമരപ്പന്തലിലെത്തി കൊടിനാട്ടി. ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ജെ ആന്റണി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷ്‌റഫ് , എം.കെ മമ്മദ്, സജീഷ് മുത്തേരി, വി.എന്‍ ജംനാസ്, ഇ.കെ ഷാഹുല്‍ ഹമീദ്, ജുനൈദ് പാïികശാല എന്നിവരാണ് പന്തലിലെത്തിയത്.
സമരത്തിനു ഐക്യദാര്‍ഢ്യവുമായി മുക്കം റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കളും സമരപ്പന്തലിലെത്തി. കബീര്‍ സഖാഫി കുറ്റപ്പാലക്കല്‍, അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദലി ഫൈസി, അംജദ് ഖാന്‍ റശീദി, മജീദ് മുസ്‌ലിയാര്‍, ഹുസൈന്‍ യമാനി, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍ എന്നിവരാണ് സമരത്തിന് പൂര്‍ണ പിന്തുണയുമായെത്തിയത്.
മുക്കം: മദ്യവില്‍പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് മുക്കം മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ജനവാസ മേഖലയില്‍ അങ്കണവാടിക്കു സമീപം മദ്യവില്‍പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരേ മുനിസിപ്പല്‍ അധികൃതര്‍ക്കും എക്‌സൈസ് വകുപ്പിനും മറ്റും നിവേദനം നല്‍കാനും തീരുമാനിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിരന്തരമായ സമരം കാരണമാണ് മുക്കം പൊലിസ് സ്റ്റേഷനു സമീപത്തുïായ ബിവറേജ് ഔട്ട്‌ലെറ്റ് പൂട്ടിയത്. വീïും മുക്കത്തേക്ക് മദ്യവില്‍പനശാല കൊïുവന്ന് ജനങ്ങളുടെ സമാധാനജീവിതം തകര്‍ക്കുന്ന അധികൃതരുടെ നീക്കം അനുവദിക്കില്ലെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ശരീഫ് വെണ്ണക്കോട്, ജനറല്‍ സെക്രട്ടറി എം.കെ യാസര്‍, കൃഷ്ണന്‍ വടക്കയില്‍, റാഫി പാലിയില്‍, ശംസു പാലിയില്‍, ശറഫുദ്ദീന്‍ ആലിന്‍തറ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."