റോഡ് നിര്‍മാണത്തെ എതിര്‍ത്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മുക്കം: പട്ടികജാതി കോളനിയിലേക്കു റോഡൊരുക്കാനുള്ള പഞ്ചായത്ത് അധികൃതരുടെയും കോളനിവാസികളുടെയും ശ്രമം തടയാനുള്ള ശ്രമം നാടകീയരംഗങ്ങള്‍ക്ക് വഴിവച്ചു. ഇന്നലെ രാവിലെ കൊടിയത്തൂര്‍ പഞ്ചായത്തിലെ ഇടവഴിക്കടവ് പുതുക്കുടിക്കുന്ന് കോളനിയിലാണ് സംഭവം. 12 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലേക്കു റോഡ് വെട്ടുന്നതിനായി 10 കുടുംബങ്ങള്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. 2015ല്‍ സ്ഥലം ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ഉത്തരവിറക്കുകയും ചെയ്തു.
തുടര്‍ന്ന് റോഡ് നിര്‍മിക്കാനുള്ള ശ്രമം തനിക്ക് പ്രയോജകരമല്ലെന്നു പറഞ്ഞ് കോളനിവാസികളായ ഭാസ്കരനും മകനും വഴിയൊരുക്കുന്നത് തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി മുക്കം പൊലിസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പൊലിസ് കാവലില്‍ റോഡ് വെട്ടാന്‍ ഗുണഭോക്തൃ കമ്മിറ്റി അധികൃതര്‍ ശ്രമിച്ചങ്കിലും ഇവര്‍ എതിര്‍പ്പുമായി എത്തുകയായിരുന്നു. ഇതിനിടയില്‍ അറസ്റ്റ് ചെയ്യാനുള്ള പൊലിസ് നീക്കത്തിനിടെ ഭാസ്കരന്റെ മകന് രാജേഷ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പൊലിസ് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും സിഗരറ്റ് ലൈറ്ററുമായി രാജേഷ് ഓടുകയായിരുന്നു. പിന്നാലെ ഓടിയ പൊലിസ് ഇയാളെ കീഴ്പ്പെടുത്തി. ഇയാള്‍ക്കെതിരേ കേസെടുത്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."