അശരണര്‍ക്ക് ഭക്ഷണപ്പൊതിയുമായി മലബാര്‍ അടുക്കള കേരളത്തില്‍ നാല്പതോളം കേന്ദ്രങ്ങളില്‍ ഭക്ഷണ വിതരണം നടന്നു
കോഴിക്കോട്: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന് ആഹ്വാനം ചെയ്ത ദാനവര്ഷത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 'മലബാര്‍ അടുക്കള ' കോഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ അശരണര്‍ക്കായി ഒരു നേരത്തെ ആഹാരം വിതരണം ചെയ്തു. കേരളത്തില്‍ നാല്പതോളം കേന്ദ്രങ്ങളില്‍ ഭക്ഷണ വിതരണം നടന്നു.
കോഴിക്കോട്ട് തിരഞ്ഞെടുത്ത ആറ് കേന്ദ്രങ്ങളിലായി ഭക്ഷണ വിതരണം സംഘടിപ്പിച്ചിരുന്നു. ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കുഷ്ഠരോഗാശുപത്രിയില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ഉദ്ഘാടനം ചെയ്തു. മലബാര്‍ അടുക്കള കോഡിനേറ്റര്‍ ഫാസില ഇഖ്ബാല്‍ അധ്യക്ഷയായി.
നൂര്‍ജ അസീസ്, കെ.എം സുരേഷ്, കോര്പ്പറേഷന് മുന്‍ കൗണ്‍സിലറും മലബാര്‍ അടുക്കള എക്സിക്യൂട്ടീവ് അംഗവുമായ കെ. സിനി, ഫബീന മന്‍സൂര്‍, ഷിബിലി, ഹസീന നാദാപുരം, ഫവാസ് ,ഫാരിസ് സംബന്ധിച്ചു. മുഴുവന്‍ രോഗികള്‍ക്കും ആശ്രിതര്‍ക്കും ഭക്ഷണം നല്കി.
വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ കെ.എം സുരേഷ് ഉദ്ഘാടനം ചെയ്തു. നൂര്‍ജ അസീസ് അധ്യക്ഷയായി.
പൂനൂര് കാരുണ്യതീരം സ്പഷ്യല്‍ സ്കൂളില്‍ അഹമ്മദ്കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. ഹൈഫ ഫിറോസ് അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."