കുറ്റ്യാടി മേഖലയില്‍ ബോംബ് സ്ഫോടനങ്ങള്‍ പതിവാകുന്നു
കുറ്റ്യാടി: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബേറും ആയുധങ്ങള്‍ പിടികൂടുന്നതും പതിവാകുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. സമാധാനം നിലനില്‍ക്കുന്ന കുറ്റ്യാടി മേഖലയെ അശാന്തിയുടെ നിഴലിലാക്കുന്ന സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരേ കര്‍ശന നടപടിവേണമെന്ന ആവശ്യം ശക്തമായിട്ടുï്. രïാഴ്ച മുന്‍പ് കുറ്റ്യാടി ടൗണില്‍ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ കൂട്ടായ്മ നടന്നസ്ഥലത്ത് പെട്രോള്‍ ബോംബെറിഞ്ഞ സംഭവം അരങ്ങേറിയിരുന്നു.
രï് ദിവസത്തിനു ശേഷം നടുപ്പൊയില്‍ സ്കൂളിനു സമീപം ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ മതിലിനുനേരെയും ബോംബേറുïായി. മൂന്നുദിവസം മുന്‍പാണ് കുറ്റ്യാടി പഞ്ചായത്തിന്റെ സമീപസ്ഥലമായ അരൂരില്‍ നിന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരം നാദാപുരം പൊലിസ് പിടികൂടിയത്.
ഇതിനു പിന്നാലെ ഞായറാഴ്ച രാത്രി കക്കട്ട്പീടികയില് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയുംകൊടിമരങ്ങളും സ്തൂപവും ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബോംബെറിഞ്ഞ് തകര്‍ത്തത് ജനങ്ങളുടെ ആശങ്ക വര്ധിപ്പിച്ചിട്ടുï്.
ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച രാത്രി ഇരുവിഭാഗങ്ങളും സംഘടിച്ച് പ്രകടനം നടത്തിയത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കുറ്റ്യാടി സി.ഐ ടി. സജീവന്റെയും, എസ്.ഐ പി.എ ഹരീഷിന്റെയും നേതൃത്വത്തിലെത്തിയ പൊലിസ് സംഘം ഇവിടെയുïായിരുന്ന ഇരുവിഭാഗത്തിന്റെയും കൊടിമരങ്ങളും സ്തൂപങ്ങളും സമീപത്തുïായിരുന്ന ബസ്സ്റ്റോപ്പും ജെ.സി.ബി ഉപയോഗിച്ച് പിഴുതുമാറ്റി. സി.പി.എം സ്തൂപവും കൊടിമരവും പിഴുത് മാറ്റിയ പൊലിസ് നടപടിയില്‍ സി.പി.എം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."