കരിപ്പൂര്‍ പ്രിസൈസ് കസ്റ്റംലാന്റിങ് സൗകര്യമുള്ള ആദ്യ വിമാനത്താവളമാകും
ചാത്തമംഗലം: വിമാനങ്ങള്‍ കൃത്യമായ പാതയില്‍ വെളിച്ചംനോക്കി ഇറങ്ങുന്ന പ്രിസൈസ് കസ്റ്റംലാന്റിങ് സംവിധാനം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളമായി കരിപ്പൂര്‍ മാറുകയാണെന്ന് ഡയറക്ടര്‍ കെ. ജനാര്ദനന്. ചൂലൂരിലെ എം.വി.ആര് കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ അടക്കമുള്ള വികസന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഓരോ മണിക്കൂറിലുമുള്ള ആഭ്യന്തര സര്‍വിസുകള്‍ മാര്ച് മുതല്‍ നാലില്‍ നിന്ന് 10 ആയി വര്‍ധിക്കും. വ്യോമ റൂട്ടുകളുടെ വികസനത്തിന് പുതിയ ഉപകരണങ്ങള്‍ എത്തിക്കഴിഞ്ഞു. എയ്റോ ബ്രിഡ്ജുകള്‍ മൂന്നില്‍ നിന്ന് എട്ട് ആയി വര്ധിപ്പിച്ചൂവെന്നും കൂടുതല്‍ തുക വികസനത്തിന് ലഭിക്കുന്നുïെന്നും ഡയറക്ടര്‍ അറിയിച്ചു. എം.വി.ആര് കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍ വിജയകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."