HOME
DETAILS
MAL
'സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കണം'
backup
February 01 2017 | 06:02 AM
കോഴിക്കോട്: സ്റ്റാറ്റിയൂട്ടറി പെന്ഷന് നിര്‍ത്തലാക്കിയതിനെതിരേ നടന്ന സമരങ്ങളിലൂടെ അധികാരത്തിലേറിയ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മറന്നുപോകരുതെന്ന് കേരള എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുതലാളിത്ത ആശയമായ പങ്കാളിത്ത പെന്ഷന് സംവിധാനവുമായി ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ശരിയല്ല.
പങ്കാളിത്ത പെന്ഷന് നിര്‍ത്തലാക്കി സര്‍ക്കാര്‍ സര്‍വിസിന്റെ മുഖ്യ ആകര്‍ഷണമായ സ്റ്റാറ്റിയൂട്ടറി പെന്ഷന് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭാരവാഹികള്‍: ജോഷി ആന്റണി (പ്രസി), കെ. സിജു (ജന. സെക്ര), എ.കെ അബ്ദുല്‍ ഹക്കീം (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."